Keralam

ഐഎസ്ആര്‍ഒ ചാരക്കേസ്: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കുമെന്ന് ജസ്റ്റിസ് ഡികെ ജയിന്‍; കമ്മിറ്റി പ്രവര്‍ത്തനം വേഗത്തിലാക്കും, ആവശ്യമെങ്കില്‍ കേരളത്തിലും സിറ്റിംഗ് 

ഐഎസ്ആര്‍ഒ ചാരക്കേസ് ഉദ്യേഗസ്ഥര്‍ക്കെതിരായ നടപടി നിശ്ചയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഡികെ ജയിന്‍ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. നമ്പി നാരായണന് എതിരായ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിബി മാത്യു, കെകെ ജോഷ്വ, എസ്.വിജയന്‍ എന്നിവരുടെ വിശദീകരണം തേടി കമ്മിറ്റി നോട്ടീസ് അയക്കും.

ഏതാനും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ ഇനി ലഭിക്കാനുള്ളൂ, കേന്ദ്ര സര്‍ക്കാര്‍ അത് ലഭ്യമാക്കിയാല്‍ ഉടന്‍ സിറ്റിംഗ് തുടങ്ങുമെന്ന് കമ്മിറ്റി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലാണ് കമ്മിറ്റി ഓഫീസ്. ആവശ്യമെങ്കില്‍ കേരളത്തിലും സിറ്റിങ് നടത്തുമെന്നാണ് വിവരം. ജസ്റ്റിസ് ഡികെ ജെയിന്‍, കേന്ദ്ര പ്രതിനിധിയായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായിരുന്ന ബികെ പ്രസാദ്, സംസ്ഥാന പ്രതിനിധിയായി അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ എന്നിവര്‍ സമിതിയില്‍ ഉളളത്.

സെപ്തംബര്‍ 14ലെ സുപ്രീംകോടതി ഉത്തരവിന്റ അടിസ്ഥാനത്തിലാണ് ഡികെ ജയിന്‍ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങുന്നത്. കേരള പൊലീസീന്റെ നടപടി നമ്പി നാരായണന് വലിയ തോതില്‍ പ്രതിഛായാ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേഗത്തിലാക്കാനുളള പ്രവര്‍ത്തനവുമായി കമ്മിറ്റി മുന്നോട്ട് പോകുന്നത്.

ചാരക്കേസ് അന്വേഷണത്തില്‍ തെറ്റുവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എങ്ങനെ, എന്ത് നടപടിയെടുക്കണം എന്ന് പരിശോധിക്കാനാണ് സുപ്രീം കോടതി ജസ്റ്റിസ് ഡി കെ ജയിനിന്റെ നേതൃത്വത്തില്‍ അന്വേഷണസമിതിയെ 2018 സെപ്റ്റംബര്‍ 14 ന് നിയോഗിച്ചത്.

കേരളത്തെ രാഷ്ട്രീയതലത്തില്‍ പിടിച്ചുലച്ച വിവാദമായിരുന്നു ചാരക്കേസ്. ഇരയാക്കപ്പെട്ട നമ്പി നാരായണന്‍ നേരിടേണ്ടി വന്നത് വലിയ യാതനകളായിരുന്നു. 1994 നവംബര്‍ 30ന് ആണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത്. 50 ദിവസം ജയിലില്‍ അടയ്ക്കപ്പെട്ടു.

പിന്നീട് സിബിഐ അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തപ്പെട്ടു. നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ കേരള സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് മരവിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 1998ല്‍ നമ്പി നാരായണനെ കുറ്റവിമുക്തനാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018