Keralam

‘സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ഒരു ഓഫിസറും ശ്രമിക്കരുത്, സ്ത്രീ ആയാലും പുരുഷനായാലും നിയമവ്യവസ്ഥ അനുസരിക്കണം’; എസ്പി ചൈത്രക്കെതിരെ കോടിയേരി

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസാ ജോണിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ഓഫിസില്‍ നടത്തിയ പരിശോധനകള്‍ വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ്. സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ഒരു ഓഫിസറും ശ്രമിക്കരുത്. സ്ത്രീ ആയാലും പുരുഷന്‍ ആയാലും നിയമവ്യവസ്ഥ അനുസരിക്കണം.

പൊലീസ് ഓഫിസര്‍മാര്‍ നിയമവാഴ്ച നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ഡിസിപിയുടെ നീക്കം ആസൂത്രിതമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ നിയമസഭയില്‍ മുഖ്യമന്ത്രിയും ഡിസിപിയുടെ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാര്‍ട്ടി ഓഫീസുകള്‍ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡിസിപി ചൈത്ര തെരേസാ ജോണിന്റെ നടപടി ഷോ ഓഫാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു ചൈത്ര തെരേസാ ജോണിന്റെ ലക്ഷ്യമെന്നും ഡിവൈഎഫ്‌ഐയും പറഞ്ഞിരുന്നു. അവര്‍ പിആര്‍ ഏജന്‍സി വഴിയാണ് വാര്‍ത്ത നല്‍കിയത്. രാഷ്ട്രീയ അജണ്ട ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞിരുന്നു.

അതേസമയം ചൈത്രക്കെതിരെ നടപടി ഉണ്ടായേക്കില്ലെന്നാണ് എഡിജിപി റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നത്. രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി റെയ്ഡ് നടത്തുമ്പോള്‍ അല്‍പം കൂടി ജാഗ്രത എസ്പി കാണിക്കണമായിരുന്നു. പത്ത് മിനിറ്റോളം മാത്രമാണ് എസ്പിയും സംഘവും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചെലവഴിച്ചതെന്നും എഡിജിപി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018