Keralam

ലീലാവതി ടീച്ചര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; ‘ശ്രീമദ് വാത്മികി രാമായണം’ വിവര്‍ത്തനത്തിന് അംഗീകാരം 

സാഹിത്യനിരൂപകയും എഴുത്തുകാരിയുമായ എം ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 'ശ്രീമദ് വാത്മികി' രാമായണം എന്ന സംസ്‌കൃത കവിതയുടെ മലയാള വിവര്‍ത്തനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

കെ ജയകുമാര്‍, കെ മുത്തുലക്ഷമി, കെഎസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

2008 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ച ടീച്ചര്‍ക്ക് മുന്‍പും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കവിതാധ്വനി എന്ന പുസ്തകത്തിനാണ് മുന്‍പ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. വാര്‍ണ്ണരാജി എന്ന പുസ്തകത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഓടകുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

മലയാള സാഹിത്യ നീരുപണ രംഗത്തെ സജീവ സാനിധ്യമായ ടീച്ചര്‍ മഹാരാജാസ് കൊളേജ് എറണാകുളം, പാലക്കാട് വിക്ടോറിയ കൊളേജ്, തലശ്ശേരി ബ്രണ്ണന്‍ കൊളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1927 സെപ്തംബര്‍ 16-ന് ഇന്നത്തെ തൃശ്ശൂര്‍ ജില്ലയില്‍ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിലാണ് ജനിച്ചത്. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്‌ക്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1983-ല്‍ അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018