Keralam

പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ല, പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി, രാഷ്ട്രീയക്കാരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം

പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ നടപടിയെ തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നു. റെയ്ഡ് അത്തരം ശ്രമങ്ങളുടെ ഭാഗമാണ്. അന്വേഷണത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ട്. പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ല. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ എസ്പി ചൈത്ര തെരേസാ ജോണിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന സൂചനയോടെ എഡിജിപി ഇന്ന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ഒരു പ്രധാനപാര്‍ട്ടിയുടെ ജില്ലാ ഓഫീസ് പരിശോധിക്കുമ്പോള്‍ എസ്പിയുടെ ഭാഗത്തുനിന്നും അല്‍പംകൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു, ചൈത്ര തെരേസ ജോണ്‍ ചെയ്തിട്ടുള്ള കാര്യങ്ങളില്‍ നിയമപരമായ യാതൊരു ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നിങ്ങനെയുളള പരാമര്‍ശങ്ങളോടെയാണ് റിപ്പോര്‍ട്ട്. നടപടിക്ക് ശുപാര്‍ശയില്ലാതെ കൈമാറിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ശുപാര്‍ശയടക്കം ഇനി അന്തിമ തീരുമാനം ഡിജിപി ലോക്നാഥ് ബെഹ്റയാണ് കൈക്കൊളേളണ്ടത്. അതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

പൊലീസിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ പിടികൂടാന്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് നടത്തിയ കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. എഡിജിപി മനോജ് എബ്രഹാമിനായിരുന്നു അന്വേഷണ ചുമതല.

നേരത്തെ ഡിസിപിയോട് ആഭ്യന്തരവകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ചൈത്രാ തെരേസാ ജോണിന്റെ സ്ഥലംമാറ്റം. ക്രമസമാധാനപാലന ഡിസിപിയുടെ താത്കാലിക ചുമതല നിര്‍വഹിച്ചിരുന്ന അവരെ വനിതാ സെല്‍ എസ്പിയുടെ ചുമതലയിലേക്കാണ് മാറ്റിയത്. മെഡിക്കല്‍ കോളെജ് സ്റ്റേഷനില്‍ കല്ലേറ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസ് ഡിസിപി പരിശോധിച്ചത്.

അമ്പതോളം വരുന്ന പ്രതികളില്‍ ചിലര്‍ സിപിഐഎം ഓഫിസില്‍ ഉണ്ടെന്ന ധാരണയിലായിരുന്നു പരിശോധന. എന്നാല്‍ ആരെയും പിടികൂടാനായില്ല. നേതാക്കള്‍ തടഞ്ഞിട്ടും ഡിസിപി പരിശോധന നടത്തിയെന്ന് ആരോപിച്ച് സിപിഐഎം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് വിശദീകരണം തേടി. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികളെ കാണാന്‍ അനുവദിച്ചില്ല എന്ന ആരോപണം ഉന്നയിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളെജ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018