Keralam

ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍; യുവമോര്‍ച്ച നേതാവ് ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതി

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം വേദി പങ്കിട്ട് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി. യുവമോർച്ച സംസ്ഥാന പ്രസിഡന്റും ശബരിമലയിൽ തൃശൂർ സ്വദേശി ലളിതയെ ആക്രമിച്ച കേസിലെ പ്രതിയുമായ കെപി പ്രകാശ് ബാബുവാണ് മോഡിക്കൊപ്പം തൃശൂരിൽ വേദി പങ്കിട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ഉള്‍പ്പെട്ട ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണിയാൾ. തൃശൂരില്‍ നടന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലാണ് ക്രിമിനല്‍ കേസ് പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തിയത്.

ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍; യുവമോര്‍ച്ച നേതാവ് ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതി

ചിത്തിര ആട്ടവിശേഷ സമയത്ത് മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ തൃശൂർ സ്വദേശി ലളിതയെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. വധശ്രമം, പ്രേരണ,
ഗുഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. ലുക്കൗട്ട് നോട്ടിസും പുറത്തിറക്കി. കെ.സുരേന്ദ്രന്‍ കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം പ്രകാശ് ബാബു പൊതുവേദിയിലെത്തിയത്.

ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ ഉള്‍പ്പെട്ടവയാണ് ഇതില്‍ പലതും. ഒരുകേസിലും ഇയാൾ മുന്‍കൂര്‍ ജാമ്യത്തിന് പോലും അപേക്ഷിച്ചിട്ടില്ല.ഈ കേസുകൾ നിലനിൽക്കെയാണ് പ്രധാനമന്ത്രിക്കൊപ്പം വരെ ഇയാൾ പൊതുവേദിയിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018