Keralam

പാലിയേക്കര ടോള്‍ പ്ലാസ: നാട്ടുകാര്‍ക്ക് നിലവിലുള്ള ആനുകൂല്യം നിഷേധിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ 

തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോള്‍ തദ്ദേശവാസികള്‍ക്ക് ആനുകൂല്യം തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍. 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശവാസികള്‍ക്ക് നിലവില്‍ ആനുകൂല്യം നല്‍കിവരുന്നുണ്ട്. ഇത് തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോടും നാഷണല്‍ ഹൈവേ അതോറിറ്റിയോടും ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

തദ്ദേശവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്നതുമൂലമുണ്ടാകുന്ന നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ തിരിച്ചടയ്ക്കുന്നുണ്ട്. ഫാസ്റ്റ് ട്രാക്ക് വരുമ്പോഴും ഈ സ്ഥിതി തുടരുന്നതാണ് പ്രായോഗികമെന്ന് യോഗം വിലയിരുത്തി. തദ്ദേശവാസികളും മറ്റ് യാത്രക്കാരെപ്പോലെ സ്മാര്‍ട്ട് കാര്‍ഡ് മുഖേന മുന്‍കൂര്‍ പണമടച്ചശേഷം സംസ്ഥാന സര്‍ക്കാര്‍ പണം തിരിച്ചു നല്‍കിയാല്‍ മതിയാകുമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.

പാലിയേക്കര ടോള്‍ പ്ലാസയില്‍ കരാര്‍ അവസാനിക്കാന്‍ പത്ത് വര്‍ഷം ബാക്കി നില്‍ക്കെ ടോള്‍ കമ്പനി മൊത്തം നിര്‍മ്മാണ ചെലവിന്റെ 82 ശതമാനവും പിരിച്ചെടുത്തതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. മണ്ണൂത്തി-ഇടപ്പളളി ദേശീയപാതയും കരാറില്‍ പറഞ്ഞിരിക്കുന്ന മറ്റ് നിര്‍മ്മാണങ്ങളും അടക്കം മൊത്തം 721.17 കോടി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഇതുവരെ ചെലവായതെന്നും റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

മന്ത്രിമാരായ ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എം.എല്‍.എ.മാരായ ബി.ഡി. ദേവസ്യ, കെ. രാജന്‍, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, മുന്‍സിപ്പാലിറ്റി ഭാരവാഹികള്‍, നാഷണല്‍ ഹൈവേ അതോറിറ്റി, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018