Keralam

കോഴയ്‌ക്കെതിരായ പരിപാടിയില്‍ മാണിക്ക് എങ്ങനെ പങ്കെടുക്കാനാകുമെന്ന് പി സി ജോര്‍ജ്; ‘കോഴ ഇല്ലാതാകണമെന്ന പ്രാര്‍ത്ഥനായജ്ഞമാണ് ജോസഫ് നടത്തുന്നത്’ 

കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫ് നടത്തുന്നപ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുത്തത് അഴിമതിക്കെതിരായ പോരാട്ടമായതിനാലെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കോഴയ്‌ക്കെതിരായ പരിപാടിയില്‍ മാണിക്ക് എങ്ങനെ പങ്കെടുക്കാനാകുമെന്നും ജോര്‍ജ് ചോദിച്ചു. കോഴ ഇല്ലാതാകണമെന്ന പ്രാര്‍ത്ഥനായജ്ഞമാണ് നടക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. കെഎം മാണി പിജെ ജോസഫ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാത്തതിനെ കുറിച്ചായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം.

ഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സര്‍വമത പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചത് രാഷ്ട്രീയമായല്ലെന്നാണ് പി ജെ ജോസഫിന്റെ വിശദീകരണം. ആരേയും പ്രത്യേകമായി പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു. പിസി ജോര്‍ജ് പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ചായിരുന്നു പ്രതികരണം.

കേരള കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണിയും പിജെ ജോസഫും തമ്മില്‍ നില്‍ക്കുന്ന തര്‍ക്കത്തിനിടയിലാണ്‌ പിജെ ജോസഫിന്റെ പ്രാര്‍ഥനാ യജ്ഞത്തില്‍ പിസി ജോര്‍ജ് പങ്കെടുത്തത്. എല്‍ഡിഎഫിലും യുഡിഎഫിലും ഇടമില്ലാതെ നില്‍ക്കുന്ന പി സി ജോര്‍ജ് പുതിയൊരു താവളം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പണ്ട് പാര്‍ട്ടിയില്‍ ഒപ്പമുണ്ടായിരുന്നു പിജെ ജോസഫ് സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തത്.

കേരള കോണ്‍ഗ്രസ് എമ്മില്‍ പിജെ ജോസഫിന് ഒപ്പമായിരുന്നു പടിയിറങ്ങുമ്പോള്‍ പി സി ജോര്‍ജ്. ജോസ് കെ മാണിക്ക് പാര്‍ട്ടിയില്‍ മാണിക്ക് ശേഷം സ്ഥാനം നല്‍കുന്നതിനെ ചൊല്ലിയാണ് പിജെ ജോസഫും ഉടക്കി നില്‍ക്കുന്നത്. നേരത്തെ പിസി ജോര്‍ജ് പാര്‍ട്ടി വിടാനുള്ള കാരണങ്ങളിലൊന്നും ഇതു തന്നെ.

ജോസ് കെ മാണിയുടെ കേരളയാത്ര നടക്കുന്നതിനിടെ ഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പി.ജെ ജോസഫ് സര്‍വമത പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചത് കേരളകോണ്‍ഗ്രസ് എമ്മിനുളളിലെ ഭിന്നത വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നമില്ലെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമവും സജീവമാണ്. കേരളയാത്രയുടെ ഉദ്ഘാടനത്തിന് ഫ്ളാഗ് കൈമാറിയത് പി.ജെ ജോസഫാണെന്നും ഭിന്നതകളില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു.

എംഎല്‍എമാരായ സി.എഫ് തോമസ്, ഡോ എന്‍. ജയരാജ്, മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ എത്തി. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും റോഷി അഗസ്റ്റിന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുത്തില്ല.

എല്‍ഡിഎഫ് പ്രവേശനത്തിന് സാധ്യതതകളില്ലാതെ യുഡിഎഫിലേക്ക് ചേക്കാറാന്‍ ശ്രമം നടത്തിയിട്ടും പഴുതുകളില്ലാതെ ബിജെപിക്കൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന പി സി ജോര്‍ജിന്റെ ജോസഫ് സന്ദര്‍ശനം പുതിയ രാഷ്ട്രീയ നീക്കമാണോയെന്നും സംശയിക്കണം. യുഡിഎഫ് പ്രവേശനത്തിന് പിസി ജോര്‍ജ് കത്ത് നല്‍കിയെങ്കിലും അപേക്ഷ പോലും പരിഗണിക്കേണ്ടെന്നായിരുന്നു യുഡിഎഫ് തീരുമാനം.

നേരത്തെ പിജെ ജോസഫ് മാണിയോട് ഇടഞ്ഞുനില്‍ക്കുന്നുവെന്ന് പുറത്തായതോടെ ജോസഫിനെ സ്വാഗതം ചെയ്ത് ജനാധിപത്യ കേരള കോണ്‍ഗ്രസ് രംഗത്ത് എത്തി. പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ ആന്റണി രാജു വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് എം വിടാന്‍ തയാറായാല്‍ ജോസഫിനെ സഹകരിപ്പിക്കാന്‍ തയാറാണ്. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് അനിവാര്യമാണെന്നും അത് നടന്നിരിക്കുമെന്നും ആന്റണി രാജു പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018