Keralam

‘നീ നിന്റെ പണി നോക്കെടാ, രാജ്യദ്രോഹീ’; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച വിജയ് സേതുപതിക്കെതിരെ വംശീയ അധിക്ഷേപം, അസഭ്യവര്‍ഷം

വിജയ് സേതുപതി
വിജയ് സേതുപതി

ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരെ സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണവും വംശീയ അധിക്ഷേപവും. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും വിജയ് സേതുപതി സംസാരിച്ചതാണ് സംഘ്പരിവാര്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്.

സ്ത്രീ ദൈവമാണെന്നും അശുദ്ധരല്ലെന്നും പറഞ്ഞ സേതുപതി എന്തിനാണ് ബഹളമെന്നും ചോദിച്ചിരുന്നു. ആലപ്പുഴയില്‍ ഒരു ക്ഷേത്രത്തില്‍ തൊഴുതപ്പോള്‍ പ്രസാദം സ്വീകരിക്കുന്നതിനിടെ അയിത്തം നേരിട്ടതും സേതുപതി ചൂണ്ടിക്കാട്ടി.

ആലപ്പുഴയില്‍ മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ വിജയ് സേതുപതി ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രശ്നങ്ങളിലും ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയത്തിലുമുള്ള തന്റെ നിലപാടുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചത്. വിജയ് സേതുപതിയുടെ വാക്കുകള്‍ വാര്‍ത്തയാകുകയും വ്യാപകമായി പങ്കുവെയ്ക്കപ്പെടുകയും ചെയ്തതോടെ സംഘ്പരിവാര്‍ അനുകൂലികള്‍ അസഭ്യവര്‍ഷവുമായെത്തി. മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപങ്ങളും പലരും വിജയ് സേതുപതിയുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്യുന്നുണ്ട്.

ജെല്ലിക്കെട്ട് നിര്‍ത്തിച്ച ശേഷം ഇവിടെ വന്ന് നന്നാക്കാന്‍ നോക്കിയാല്‍ മതി, മാന്‍ഡ്രേക്ക് മുഖ്യമന്ത്രിയെ നീ കൊണ്ടുപൊയ്‌ക്കോ, ശബരിമല വിഷയത്തില്‍ ഇടപെടുന്നത് നിങ്ങള്‍ക്ക് നല്ലതല്ലെന്ന ഭീഷണിയും കേരളത്തില്‍ ഞങ്ങളാരും പടം കാണില്ലെന്ന താക്കീതുകളും വംശീയ അധിക്ഷപങ്ങളും സേതുപതിയുടെ ടൈം ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018