Keralam

‘മൂന്ന് സീറ്റ് കിട്ടിയിട്ടുണ്ട്, മൂന്നിലും ജയിച്ച ചരിത്രവുമുണ്ട്’; രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പി.ജെ ജോസഫ്; ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ, ചാലക്കുടിയോ വേണം. കേരള കോണ്‍ഗ്രസിന് മൂമ്പ് മൂന്ന് സീറ്റ് കിട്ടിയപ്പോള്‍ മൂന്നും ജയിച്ച ചരിത്രമുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കും.

12ാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ മാണി വിഭാഗവുമായി അതൃപ്തി തുടരുന്നതിനിടെയാണ് രണ്ട് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് പി.ജെ ജോസഫ് നീങ്ങുന്നത്.

കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് നേരത്തെ തുറന്നടിച്ചിരുന്നു. ജോസ് കെ മാണിയുടെ കേരളയാത്ര പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെയാണെന്നും ജോസഫ് പറഞ്ഞിരുന്നു.

പാര്‍ട്ടി എംപി ജോസ് കെ മാണി നയിക്കുന്ന കേരളയാത്രയ്ക്കിടെ ജനുവരി മുപ്പതിന് ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.ജെ ജോസഫ് പ്രാര്‍ത്ഥനായജ്ഞം നടത്തിയിരുന്നു. കേരള കോണ്‍ഗ്രസിനുളളില്‍ ആഭ്യന്തരകലഹം സജീവമാണെന്നുളളതിന്റെ പരസ്യമായ സൂചനയായിരുന്നു ഇത്.

മാണി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട സിഎഫ് തോമസ്, ഡോ. എന്‍ ജയരാജ് എംഎല്‍എ, തോമസ് ഉണ്ണിയാടന്‍ എന്നിവരും ജനപക്ഷം നേതാവ് പി. സി ജോര്‍ജും ജോസഫിനൊപ്പം വേദി പങ്കിട്ടിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള യാത്ര നടക്കുമ്പോഴാണ് അതുമായി സഹകരിക്കാതെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിന്റെ പ്രാര്‍ത്ഥനയില്‍ എത്തിയത്.

1977ല്‍ കേരള കോണ്‍ഗ്രസിന് 22 നിയമസഭാ സീറ്റും രണ്ടു ലോക്‌സഭാസീറ്റും കിട്ടിയിരുന്നു. അതില്‍ 20 സീറ്റിലും കേരളാ കോണ്‍ഗ്രസ് ജയിച്ചു. രണ്ടു പാര്‍ലമെന്റ് സീറ്റിലും. 1984ല്‍ മൂന്ന് ലോക്‌സഭാ സീറ്റാണ് കിട്ടിയത്. കോട്ടയം, മൂവാറ്റുപുഴ, മുകുന്ദപുരം എന്നിങ്ങനെ. മൂന്നിടത്തും ജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018