Keralam

എല്ലാ പുനഃപരിശോധനാ ഹര്‍ജികളിലെയും വാദങ്ങള്‍ സമാനമാണെന്ന് ചീഫ് ജസ്റ്റിസ്; വിധിയിലെ പിഴവുകള്‍ വ്യക്തമാക്കാന്‍ ഹര്‍ജിക്കാരോട് സുപ്രീംകോടതി; വാദം പുരോഗമിക്കുന്നു

ശബരിമലയില്‍ എല്ലാ പ്രായത്തിലുളളവര്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിലെ പിഴവുകള്‍ എന്തെന്ന് വ്യക്തമാക്കാന്‍ ചീഫ് ജസ്റ്റിസ്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു കോടതി നിര്‍ദേശം. പുനഃപരിശോധനാ ആവശ്യത്തില്‍ വാദങ്ങള്‍ ഒതുക്കണമെന്നും കോടതി പറഞ്ഞു. രാവിലെ സിറ്റിങ് ആരംഭിച്ചപ്പോള്‍ പുനഃപരിശോധനാ ഹര്‍ജിക്കാരോട് ആദ്യം വാദിക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്‍എസ്എസിനായി പുനഃപരിശോധനാ ഹര്‍ജി നല്‍കിയ മോഹന്‍ പരാശന്റെ വാദമാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. വിധിയിലെ പിഴവുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്ന് അഡ്വ.മാത്യൂസ് നെടുമ്പാറയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിജയ് ഹന്‍സാരിക, ജയ്ദീപ് ഗുപ്ത എന്നിവരാണ് ഹാജരായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാകേഷ് ദ്വിവേദി, സി.യു സിംഗ് എന്നിവരാണ് എത്തിയത്. തന്ത്രിക്ക് വേണ്ടി ഹാജരാകാനായി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി കോടതിയില്‍ എത്തിയിരുന്നു.എന്‍എസ്എസ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജിക്കായി അഭിഭാഷകരായ മോഹന്‍ പരാശരനും അഡ്വ കെ.യു മോഹനനുമാണ് ഹാജരായത്.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്് പ്രയാര്‍ ഗോപാല കൃഷ്ണന്‍ കോടതിയില്‍ എത്തിയിരുന്നു, കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത് പ്രകാരമാണ് താന്‍ ഹര്‍ജി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മനു അഭിഷേക് സിംഗ്വിയാണ് പ്രയാറിനായി ഹാജരായത്.ദേവസ്വം കമ്മീഷണര്‍ വാസു, ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്‍ എന്നിവരടക്കം നിരവധി പേരാണ് കോടതിയില്‍ എത്തിയിട്ടുളളത്.

56 പുനഃപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമെ പരിഗണിക്കുവെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കോടതി ഇന്നലെ പുറത്തുവിട്ട പട്ടികയനുസരിച്ച് 65 ഹര്‍ജികളാണ് പരിഗണനയില്‍. പുനഃപരിശോധന ഹര്‍ജികള്‍ക്ക് പുറമെ ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചത് ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളുമുണ്ട്. തന്ത്രിക്കും മറ്റുമെതിരെ രണ്ട് കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018