Keralam

സര്‍ക്കാരിന്റേത് കള്ളക്കളി, ശബരിമലയിലെ ദേവസ്വം ബോര്‍ഡിന്റെ മലക്കം മറിച്ചില്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല; പ്രസിഡന്റ് രാജിവെച്ച് ഇറങ്ങിപ്പോണം 

ചെന്നിത്തല
ചെന്നിത്തല

ശബരിമല യുവതീപ്രവേശന വിധിയിലെ പുനപരിശോധന ഹര്‍ജികളില്‍ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റം ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേവസ്വം ബോര്‍ഡിന്റെ മലക്കം മറിച്ചില്‍ വിശ്വാസികളെ അമ്പരപ്പിച്ചുവെന്നും സര്‍ക്കാരിന്റെ കള്ളക്കളി വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറോ ദേവസ്വം ബോര്‍ഡ് അംഗങ്ങളോ അറിയാതെ എങ്ങനെയാണ് സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ നിലപാട് മാറ്റിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയേണ്ടതുണ്ടെന്നും സുപ്രീം കോടതിയിലെ നിലപാടിന്റെ കാര്യത്തില്‍ പോലും വ്യക്തതയില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ രാജിവെച്ച് ഇറങ്ങിപ്പോണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമല വിഷയത്തില്‍ വിശ്വാസികളെ മാനിച്ചില്ല.

സര്‍ക്കാരിന്റെ അറിവോടെയാണോ ദേവസ്വംബോര്‍ഡ് അഭിഭാഷകന്‍ മാറ്റിയ നിലപാട് കോടതിയില്‍ പറഞ്ഞതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതിനിടയില്‍ യുവതിപ്രവേശനത്തെ സുപ്രീംകോടതിയില്‍ പിന്തുണച്ച ദേവസ്വത്തിന്റെ നിലപാട് മാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ രംഗത്ത് വന്നിരുന്നു. സാവകാശ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ വാദിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ എന്ത് സംഭവിച്ചു എന്ന് അറിയില്ല. തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടിയിട്ട് കാര്യമില്ലെന്നും പദ്മകുമാര്‍ പ്രതികരിച്ചു. സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തില്‍ ദേവസ്വം കമ്മീഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും അദ്ദേഹം പറഞ്ഞു. പല തീരുമാനങ്ങളും പ്രസിഡന്റ് അറിയാതെയാണ് കമ്മീഷണര്‍ എടുക്കുന്നതെന്നും പരാതിയുണ്ടെന്നും പദ്മകുമാര്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നുമായിരുന്നു ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ പ്രതികരണം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ നിലപാട് തന്നെയാണ് സുപ്രീംകോടതിയില്‍ അറിയിച്ചത്. മറിച്ചുളള ആരോപണങ്ങള്‍ തെറ്റാണെന്നും കമ്മീഷണര്‍ പറഞ്ഞു.

സുപ്രീംകോടതി വിധി അനുസരിച്ചുളള നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. കോടതി വിധി വന്ന സാഹചര്യത്തില്‍ അത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്. യുവതി പ്രവേശത്തെ അനുകൂലിച്ചോ വിയോജിച്ചോ കഴിഞ്ഞദിവസം കോടതിയില്‍ വാദം നടന്നിട്ടില്ല. കൂടാതെ പുനഃപരിശോധനാ ഹര്‍ജികളില്‍ മാത്രമാണ് വാദം നടന്നത്. സാവകാശ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം നടന്നിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018