Keralam

സാമ്പത്തിക പ്രതിസന്ധി ആഘോഷത്തിനില്ല, പിണറായി സര്‍ക്കാറിന്റെ ആയിരം ദിനം പൊടിപൊടിക്കാന്‍ ഒമ്പതര കോടി

പ്രളയത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തികബാദ്ധ്യത നേരിട്ടതിനാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ കൈക്കൊളളുന്നെന്ന് പറയുന്ന സര്‍ക്കാര്‍ മന്ത്രിസഭയുടെ ആയിരം ദിനാഘോഷം നടത്തുന്നത് കോടിക്കണക്കിന് രൂപ ചെലവിട്ട്. നിയമസഭയില്‍ എംഎല്‍എമാരായ പി.ടി തോമസ്, ഐ.സി ബാലകൃഷ്ണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് 954 ലക്ഷം രൂപയാണ് ആഘോഷത്തിനായി വകയിരുത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ആഘോഷപരിപാടികള്‍ ചെലവ് ചുരുക്കി സംഘടിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കുമോ എന്ന എംഎല്‍എമാരുടെ ചോദ്യത്തിന് ആഘോഷപരിപാടികള്‍ ചെലവ് കുറഞ്ഞ രീതിയില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുളളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രളയക്കെടുതി മറികടക്കാന്‍ പ്രളയസെസ് വരെ ഏര്‍പ്പെടുത്തിയും ഫെസ്റ്റിവലുകള്‍ ഒഴിവാക്കുകയും ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ 1000 ദിവസം കോടികള്‍ പൊടിപൊടിച്ച് ആഘോഷിക്കാനൊരുങ്ങുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിനെക്കുറിച്ചുളള ചോദ്യവും മുഖ്യമന്ത്രി നല്‍കിയ മറുപടിയും 
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിനെക്കുറിച്ചുളള ചോദ്യവും മുഖ്യമന്ത്രി നല്‍കിയ മറുപടിയും 

ഫെബ്രുവരി 20 മുതല്‍ 27 വരെയുളള ദിവസങ്ങളിലായാണ് സംസ്ഥാന മന്ത്രിസഭ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോടും സമാപന സമ്മേളനം തിരുവനന്തപുരത്തുമാണ് നടത്തുന്നത്. എല്ലാ ജില്ലകളിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എക്‌സിബിഷന്‍,വികസന സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ജില്ലകളിലുമായി 1000 പുതിയ വികസന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും ഉദ്ഘാടനവും നടത്തും.

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിനെക്കുറിച്ചുളള ചോദ്യവും മുഖ്യമന്ത്രി നല്‍കിയ മറുപടിയും 
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിനെക്കുറിച്ചുളള ചോദ്യവും മുഖ്യമന്ത്രി നല്‍കിയ മറുപടിയും 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കുമെന്നും സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും നേരത്തെ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു.കൂടാതെ ഇത്തവണത്തെ ബഡ്ജറ്റില്‍ നവകേരള നിര്‍മ്മാണത്തിനായി പ്രളയസെസ് ഏര്‍പ്പെടുത്തിയിരുന്നു. ജിഎസ്ടിയില്‍ 12,18,28 ശതമാനം സ്ലാബുകളില്‍ വരുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ഒരു ശതമാനം പ്രളയസെസ് രണ്ടുവര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയത്.നിയമനങ്ങള്‍ അത്യാവശത്തിന് മാത്രമെ നടത്തുകയുളളുവെന്നും ഉദ്യോഗസ്ഥര്‍ക്കും മറ്റും പുതിയ കാറുകള്‍ വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രളയത്തെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കം മറികടക്കാനായി ഫിലിം ഫെസ്റ്റിവലും, സ്‌കൂള്‍ കലോത്സവവും ചെലവ് ചുരുക്കിയാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്.യുവജനോത്സവം, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റേത് ഉള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018