Keralam

ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക്; ഇന്ന് 100 പേര്‍ നിരാഹാരമിരിക്കും; സമരവേദി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്നും സമരസമിതി 

കരമണല്‍ ഖനനത്തിന് എതിരെ ആലപ്പാട് നടക്കുന്ന സമരം നൂറാം ദിവസത്തിലേക്ക്. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് കൂട്ട ഉപവാസം നടത്താനാണ് സമരസമിതി തീരുമാനം. ചെറിയഴിക്കല്‍ സ്വദേശികളായ നൂറ് പേരാണ് ഇന്ന് സമരത്തില്‍ പങ്കെടുക്കുക.

'ഒരു പിടി മണ്ണുമായി ആലപ്പാട്ടേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി പതിനാല് ജില്ലകളില്‍ നിന്നും ആളുകള്‍ ആലപ്പാട്ടേക്ക് എത്തുന്നുണ്ടെന്നും സമരസമിതി അറിയിച്ചു. പിന്തുണയുമായി എത്തുന്നവര്‍ ഖനനത്തിന് എതിരെ പ്രതീകാത്മകമായി ആലപ്പാടിന്റെ തീരത്ത് ഓരോപിടി മണല്‍ നിക്ഷേപിക്കും.

പ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാനും സമരസമിതി ആലോചിക്കുന്നുണ്ട്.

പരിസ്ഥിതി ദുര്‍ബല മേഖലയായ ആലപ്പാട് തീരപ്രദേശത്തെ കരിമണല്‍ ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2018 നവംബര്‍ ഒന്നിനാണ് ജനകീയ സമരസമിതി റിലേ നിരാഹാര സമരം തുടങ്ങിയത്. പൊതുമേഖല സ്ഥാപനമായ ഐആര്‍ഇ ആണ് ആലപ്പാട് ഖനനം നടത്തുന്നത്.

സീ വാഷിങ് നിര്‍ത്താമെന്നും ശാസ്ത്രീയ പഠനം നടത്താമെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ പൂര്‍ണ്ണമായും ഖനനം നിര്‍ത്തിവെയ്ക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സമരസമിതിയും അറിയിച്ചു. മഴക്കാലത്ത് ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്താമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനവും സമരസമിതി തള്ളി.

അതേസമയം, ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ വിശദമായി പഠിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും.

വര്‍ഷകാലത്തും വേനല്‍കാലത്തും ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം. ശാസ്ത്രജ്ഞന്‍ ടി.എന്‍.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഇതേക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് ഖനന മേഖലയിലുണ്ടായ മാറ്റങ്ങളും പഠനസമിതി പരിശോധിക്കും.

രണ്ട് എംഎല്‍എമാര്‍ക്കൊപ്പം ഉടന്‍ ആലപ്പാട് സന്ദര്‍ശിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആകുന്നതെല്ലാം ചെയ്‌തെന്നും സമരക്കാര്‍ സരം അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കരിമണല്‍ സാധ്യത പൂര്‍ണമായി ഉപയോഗപ്പെടുത്തിയാല്‍ വന്‍ തൊഴിലവസരത്തിന് സാധ്യതയുണ്ട്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്നും സമരം ശക്തമാക്കുമെന്നും സമരസമിതി പറയുന്നു. നൂറാം ദിവസമായ ഇന്ന് കേരളത്തിലെ വിവിധ ജനകീയ കൂട്ടായ്മകളും നിരാഹരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആലപ്പാട് എത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018