Keralam

പികെ ഫിറോസിന് എതിരെ അന്വേഷണം; മന്ത്രിക്ക് നല്‍കിയ കത്തിന്റെ വ്യാജരേഖ ചമച്ചെന്ന് ജയിംസ് മാത്യു എംഎല്‍എയുടെ പരാതി 

മന്ത്രി എസി മൊയ്തീന് താന്‍ നല്‍കിയ കത്ത് വ്യാജമായി നിര്‍മ്മിച്ചുവെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് എതിരെ അന്വേഷണം. താന്‍ നല്‍കിയ കത്തിന്റെ രണ്ടാം പേജ് വ്യാജമായി നിര്‍മ്മിച്ച് കുപ്രചാരണം നടത്തുകയെന്നാണ് എംഎല്‍എയുടെ ആരോപണം. ഫിറോസിന് എതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എംഎല്‍എ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

ജയിംസ് മാത്യും എംഎല്‍എയെ പിന്തുണച്ച് മന്ത്രി എസി മൊയ്തീനും രംഗത്ത് എത്തിയിരുന്നു. എംഎല്‍എ തനിക്ക് നല്‍കിയ നിവേദനമല്ല ഫിറോസ് പുറത്തുവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ഡയറക്ടര്‍ നടത്തിയ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി ഒമ്പത് പേജുള്ള കത്താണ് നല്‍കിയതെന്ന് ജയിംസ് മാത്യു പറഞ്ഞു. ആ കത്തില്‍ ആരുടെയും പേര് ഉണ്ടായിരുന്നില്ല. ഇതിലെ രണ്ടാം പേജിലാണ് പികെ ഫിറോസ് കൃത്രിമം നടത്തിയതെന്ന് എംഎല്‍എ ആരോപിക്കുന്നു.

സ്ഥാപനത്തിലെ സംഘടനാ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവന്നതെന്ന് എംഎല്‍എ പറയുന്നു. തന്റെ കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയാണന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിപിഐഎം നേതാവ് കോലിയക്കോട് കൃഷണന്‍ നായരുടെ സഹോദരപുത്രന്‍ ഡിഎസ് നീലകണ്ഠന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിന് എതിരെ ജയിംസ് മാത്യു എഴുതിയതെന്ന പേരിലാണ് ഒരു കത്ത് ഫിറോസ് പുറത്തുവിട്ടത്. എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളിയ ഫിറോസ് ജയിംസ് മാത്യു കത്ത് പുറത്തുവിടട്ടെ എന്നാണ് പ്രതികരിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018