Keralam

പി.കെ കുഞ്ഞനന്തന് ചികിത്സയ്ക്ക് പരോളിന്റെ ആവശ്യമില്ല, സര്‍ക്കാര്‍ വാദങ്ങള്‍ തളളി ഹൈക്കോടതി, സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്ന് വിമര്‍ശനം

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഐഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സഹായത്തിനായി സ്ഥിരം ആളുകളെ ആവശ്യമാണെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കുഞ്ഞനന്തന് അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റ ഭാര്യയും ആര്‍എംപി നേതാവുമായ കെ.രമ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്ന് കുഞ്ഞനന്തനായി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനെ ഹൈക്കോടതി ഇന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചപ്പോഴായിരുന്നു കോടതി വിമര്‍ശനം. കുഞ്ഞനന്തന് ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്രകാലം വേണ്ടിവരുമെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

അന്യായമായി പരോള്‍ അനുവദിക്കുന്നതിനെതിരെ സര്‍ക്കാരിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. പരോള്‍ അനുവദിക്കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയാണെന്നും ഇതില്‍ വിവേചനമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.

പി.കെ കുഞ്ഞനന്തന്‍ അസുഖമാണെന്ന് കാണിച്ച് അടിയന്ത പരോള്‍ വാങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നാണ് രമ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മുമ്പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ അസുഖം ഉണ്ടെങ്കില്‍ ചികിത്സ നല്‍കണം, പരോളല്ല വേണ്ടതെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുളള ആദ്യ 20 മാസത്തിനുളളില്‍ കുഞ്ഞനന്തന് 15 തവണ പരോള്‍ അനുവദിച്ചിരുന്നു.

ഒടുവില്‍ പരോളിലിറങ്ങിയപ്പോഴും പി.കെ കുഞ്ഞനന്തന്റെ പരോള്‍ കാലാവധി സര്‍ക്കാര്‍ മൂന്നാമതും നീട്ടിനല്‍കിയിരുന്നു. ഇതോടെ പരോള്‍വാസം 45 ദിവസമായി വര്‍ധിച്ചിരുന്നു. 2014 ജനുവരിയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് ഇതുവരെ 389 ദിവസത്തെ പരോളാണ് ലഭിച്ചത്.

നിലവില്‍ സിപിഐഎഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തന്‍. ജയിലില്‍ ആയതിന് ശേഷം നടന്ന രണ്ട് സിപിഐഎം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. പരോളില്‍ പുറത്തുവന്ന് ഏരിയ സമ്മേളനത്തിലും കുഞ്ഞനന്തന്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ മറ്റൊരു തടവുകാരനും ഇത്രയധികം പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങളില്‍ നിന്നുളള സൂചന. അതേസമയം ചട്ടപ്രകാരമാണ് എല്ലാം നടന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018