Keralam

‘ഇത്രയൊക്കെ ചെയ്തിട്ട് അങ്ങനെയൊക്കെ പറയാമോ’; കോടതിയുടെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചിറ്റിലപ്പിള്ളി; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്ത്

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് വ്യവസായ പ്രമുഖന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ഇക്കാര്യം സൂചിപ്പിച്ച് ചിറ്റിലപ്പിള്ളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തയച്ചു. കക്ഷിയല്ലാത്ത തന്നെ കേസിലേക്ക് വലിച്ചിഴച്ചു. തനിക്ക് എതിരെയുള്ള പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും കത്തില്‍ പറയുന്നു.

വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാത്തതില്‍ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കേസില്‍ കക്ഷിയല്ലാത്തവരെക്കുറിച്ച് അനാവശ്യ പരാമര്‍ശം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് ന്യായാധിപന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തുറന്ന കത്തില്‍ ചിറ്റിലപ്പള്ളി പറയുന്നു. അപകടത്തില്‍പ്പെട്ട ആള്‍ക്ക് ചികിത്സാ ചെലവിന്റെ 60 ശതമാനം നല്‍കിയിരുന്നു.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും ഇദ്ദേഹത്തിന് നല്‍കിയിരുന്നു.

പ്രശസ്തിക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയല്ല താന്‍. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ 42 കോടി രൂപയുടെ ധനസഹായം നല്‍കിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും അയച്ചിട്ടുണ്ട്.

നഷ്ടപരിഹാരം നല്‍കാതെ വാശിപിടിക്കുന്നതിനാല്‍ ചിറ്റിലപ്പള്ളിയോടുള്ള മതിപ്പ് നഷ്ടപ്പെട്ടെന്ന് കോടതി പറഞ്ഞിരുന്നു. കമ്പനിക്കെതിരെ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വിജേഷിനെ പാഠം പഠിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി താക്കീത് ചെയ്തു.

കഴിഞ്ഞ തവണ കേസ് വന്നപ്പോള്‍ സ്വീകരിച്ച നിലപാടല്ല കമ്പനി ഇപ്പോള്‍ സ്വീകരിക്കുന്നത്. വേണ്ടി വന്നാല്‍ അപകടത്തേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടും. അപ്പക്കഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കരുത് എന്നും കോടതി വിമര്‍ശിച്ചിരുന്നു.

ഈ നിലപാട് തുടര്‍ന്നാല്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. എത്ര പണം ഉണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ല എന്നും സിംഗിള്‍ ബെഞ്ചെ് വിമര്‍ശിച്ചു. ആളുകള്‍ക്ക് ചെറിയ സഹായം നല്‍കിയിട്ട് അത് വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും കോടതി ചോദിച്ചിരുന്നു.

നേരത്തെ വിജേഷിന് മതിയായ നഷ്ടപരിഹാരം നല്‍കാത്തതില്‍ കോടതി ചിറ്റിലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപ്പള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ കാണാത്തത് എന്തുകൊണ്ടെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളിയുടെ നിലപാട്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നതെന്നും കോടതി മുന്‍പ് പറഞ്ഞിരുന്നു.

2002 ഡിസംബര്‍ 22നായിരുന്നു വീഗാലാന്‍ഡില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശി വിജേഷ് വിജയന് പരുക്കേറ്റത്. വീഗാലാന്‍ഡിലെ ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ വച്ചാണ് വിജേഷിന് അപകടം സംഭവിക്കുന്നത്. 12-15 അടി വരെ ഉയരത്തില്‍ നിന്നുമാണ് വീണത്. ഇതിന്ശേഷം വിജേഷിന്റെ ശരീരം കഴുത്ത് മുതല്‍ താഴേക്ക് തളര്‍ന്നുപോയി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018