Keralam

‘സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല’, കടകംപളളിക്ക് പിന്നാലെ കോടിയേരിയും; രാജി വെക്കില്ല, തലപോയാലും ഉറച്ചുനില്‍ക്കുമെന്ന് പദ്മകുമാര്‍ 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സാവകാശ ഹര്‍ജിയില്‍ മന്ത്രി കടകംപളളി സുരേന്ദ്രന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിനെ തളളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണ്ഡലകാലം കഴിഞ്ഞതോടെ സാവകാശ ഹര്‍ജിയുടെ പ്രസക്തി നഷ്ടമായി. ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ തന്നെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. പദ്മകുമാറിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും തെറ്റിദ്ധാരണയില്ലെന്നും ബോര്‍ഡില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തനിക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടെന്നും തലപോയാലും അതില്‍ ഉറച്ചുനില്‍ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ല. നവംബര്‍ വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. കാലാവധി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ. ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടില്ല. റിപ്പോര്‍ട്ടും വിശദീകരണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വികസനത്തിനായി 739 കോടി രൂപ അനുവദിച്ച സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും രാവിലെ പറഞ്ഞിരുന്നു. സാവകാശഹര്‍ജിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചില്ലെന്നും ഇതില്‍ എന്ത് സംഭവിച്ചു എന്നറിയില്ലെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

എ പദ്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്നത് അഭ്യൂഹം മാത്രമാണ്. പദ്മകുമാര്‍ തല്‍സ്ഥാനത്ത് തന്നെ തുടരും. പാര്‍ട്ടിയുമായി ബന്ധമുളളവര്‍ സെക്രട്ടറിയെ കാണുന്നത് പതിവാണെന്നും കോടിയേരിയുമായി ദേവസ്വം കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നും കടകംപളളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന വാദവുമായി വീണ്ടും പത്മകുമാര്‍ രംഗത്തെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018