Keralam

എസ്‌എഫ്ഐ ഏരിയാ ഭാരവാഹിക്കെതിരെ മീ ടൂ; പെൺകുട്ടിയോട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്ന് സിപിഐഎം മുൻ ഏരിയാ സെക്രട്ടറി   

എസ്എഫ്ഐ പെരുമ്പാവൂർ ഏരിയാ ജോയിന്റ്‌ സെക്രട്ടറി അൻസിഫ് അബുവിനെതിരെ മീ ടൂ. ദീപ്തി എന്ന പെൺകുട്ടിയാണ് ഇയാളിൽ നിന്നും ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ ലഭിച്ചതിൻറെ സ്ക്രീൻഷോട്ടുകൾ പുറത്ത് വിട്ടത്. സംഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മുൻഏരിയാ സെക്രട്ടറി വീട്ടിലെത്തിയെന്നും ദീപ്തി വെളിപ്പെടുത്തി.

വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന 'ഫീഡ്നോളി' എന്ന ആപ്ളിക്കേഷനിലാണ് അൻസിഫ് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ പെൺകുട്ടിക്ക് അയച്ചത്. പിന്നീട് ഇയാൾ തന്നെ ഫേസ്ബുക്ക് മെസ്സഞ്ചറിലെത്തി താനാണ് ആ സന്ദേശങ്ങൾ അയച്ചതെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം ആളെ വെളിപ്പെടുത്താതെ മെസേജ് അയക്കുകയും പിന്നീട് അത് ഏറ്റുപറയുകയും ചെയ്തത് പുരുഷൻ എന്ന പ്രിവിലേജ് ഉപയോഗിച്ചാണെന്നും അതിൽ ദുരുദ്ദേശമുണ്ടെന്നും ദീപ്തി പറയുന്നു.

അൻസിഫ് ഇതിനു മുമ്പ് എന്നോട് സെക്ഷ്വൽ ആയ സംശയങ്ങൾ ചോദിച്ച് വന്നപ്പോഴൊക്കെ ഒഴിവാക്കി  വിടുകയാണ് പതിവ്. പിന്നീടാണ് ഈ സ്ക്രീൻഷോട്ടുകളിലുള്ള കാര്യങ്ങൾ ഉണ്ടായപ്പോൾ  ഞാൻ ഫേസ്ബുക്കിൽ  പോസ്റ്റ് ചെയ്തു . അപ്പോഴാണ് എൻറെ രണ്ട് സുഹൃത്തുക്കൾ അവർക്കും അതേ അനുഭവം ഉണ്ടെന്ന് പറയുന്നു. ഒരാൾ മറ്റൊരാളോട് ലൈംഗിക  താൽപര്യം ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെയല്ല ഇത്. അതെനിക്ക് മനസ്സിലാകും. അങ്ങനെ താൽപര്യം പ്രകടിപ്പിക്കുന്നതിനെ ഞാൻ ഇങ്ങനെ നേരിടുകയുമില്ല. ഇത് പക്ഷേ  ഐഡൻറിറ്റി വെളിപ്പെടില്ല എന്ന ഉറപ്പോടെ ഇത്രയും ലൈംഗികച്ചുവയോടെ  അയാളുടെ പ്രിവിലേജ് മുതലെടുത്ത് പറയുകയും അത് ഏറ്റ് പറയുകയും ചെയ്യുന്നതിലെ ഉദ്ദേശശുദ്ധിയിൽ എനിക്ക് സംശയമുണ്ട്.
ദീപ്തി

ഫേസ്ബുക്കിൽ എഴുതിയ ഉടനെ അൻസിഫ് ഭാരവാഹിയായ എസ്.എഫ്.ഐ പെരുമ്പാവൂർ ഏരിയാ കമ്മറ്റിയുടേയും  എറണാകുളം ജില്ലാകമ്മറ്റിയുടേയും പേജുകളെ ടാഗ് ചെയ്തെന്നും യാതൊരു പ്രതികരണവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നുമാണ് ദീപ്തി വ്യക്തമാക്കുന്നത്. എന്നാൽ പാർട്ടി ഏരിയാ സെക്രട്ടറിയായിരുന്ന ആൾ അൻസിഫിനൊപ്പം ഒത്തുതീർപ്പിനായി  വീട്ടിലെത്തുകയും  ചെയ്തു.അൻസിഫ് ജില്ലാ കമ്മിറ്റി അംഗമല്ലെന്നും ഏരിയ കമ്മിറ്റിയംഗം മാത്രമാണെന്നും എസ് എഫ് ഐ ജില്ലാ നേതൃത്വം പറഞ്ഞു.

ഇന്നലെ രാത്രി ഇവിടെ അടുത്തുള്ള ഒരു  ഏരിയാ സെക്രട്ടറി വീട്ടിലെത്തി അച്ഛനോട് എന്നെ കാണണമെന്ന് പറഞ്ഞു. കണ്ടപാടെ എന്നോട് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിക്കണമെന്ന് പറഞ്ഞു. കാര്യം എന്താ എങ്ങനെയാ എന്നൊന്നും എന്നോട് ചോദിച്ചു പോലുമില്ല. ഞാൻ പുറകേ നടന്ന് പറഞ്ഞിട്ടും അയാളൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. പുറത്തിറങ്ങിപ്പോയ അയാൾ തിരിച്ചു വന്നത് അൻസിഫിനേയും കൂട്ടിയാണ്.എൻറെ അച്ഛന് അറിയാവുന്നതാണ് എങ്ങനെയാണ് അവൻ  എന്നോട് പെരുമാറിയതെന്ന്. അത് കൊണ്ട് നിൽക്കേണ്ട പൊക്കോളൂ എന്ന് അച്ഛൻ പറഞ്ഞു.
ദീപ്തി

തന്നെ 'സ്ളട്ട് ഷെയിം' ചെയ്തു കൊണ്ടുള്ള സന്ദേശങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നതെന്നും ദീപ്തി വെളിപ്പെടുത്തി. കയ്യിലുള്ള തെളിവുകൾ  വെച്ച് നിയമപരമായി തന്നെ ഇതിനെ നേരിടാനാണ് ദീപ്തിയുടെ തീരുമാനം. ദീപ്തി മീ ടൂ എഴുതിയതിന് താഴെ മറ്റുചില പെൺകുട്ടികളും ഇയാളിൽ നിന്ന്  സമാന അനുഭവമുണ്ടായതായി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018