Keralam

സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് മന്ത്രി കടകംപളളി; പ്രസക്തിയുണ്ടെന്ന് പത്മകുമാര്‍, തീരുമാനം ബോര്‍ഡിന്റേത്, പ്രസിഡന്റായാല്‍ പിന്നെ പാര്‍ട്ടി പ്രതിനിധിയല്ല

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. സാവകാശഹര്‍ജിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചില്ലെന്നും ഇതില്‍ എന്ത് സംഭവിച്ചു എന്നറിയില്ലെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.

എ പദ്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്നത് അഭ്യൂഹം മാത്രമാണ്. പദ്മകുമാര്‍ തല്‍സ്ഥാനത്ത് തന്നെ തുടരും. പാര്‍ട്ടിയുമായി ബന്ധമുളളവര്‍ സെക്രട്ടറിയെ കാണുന്നത് പതിവാണെന്നും കോടിയേരിയുമായി ദേവസ്വം കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന വാദവുമായി എ. പത്മകുമാര്‍ വീണ്ടും രംഗത്തെത്തി. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ബോര്‍ഡിന്റേത് മാത്രമാണ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ പിന്നെ പാര്‍ട്ടി പ്രതിനിധിയല്ല. ദേവസ്വം കമ്മീഷണറുമായി ഭിന്നതയില്ലെന്നും എന്നാല്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ട്. ദേവസ്വം കമ്മീഷണര്‍ എകെജി സെന്ററില്‍ പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018