Keralam

‘സെന്‍കുമാര്‍ സന്നദ്ധത അറിയിച്ചിട്ടില്ല, മോഹന്‍ലാല്‍ മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ല’; സിപിഐഎമ്മും കോണ്‍ഗ്രസും വര്‍ജ്യ വസ്തുക്കളെന്ന് ശ്രീധരന്‍പിളള

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായോ, ബിജെപി പിന്തുണയിലോ മോഹന്‍ലാല്‍ മത്സരിക്കുമെന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള. മുന്‍ ഡിജിപി സെന്‍കുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ല.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെയും ശ്രീധരന്‍പിളള തളളിക്കളഞ്ഞു. എവിടെ വെച്ച് ചര്‍ച്ച നടത്തിയെന്ന് ചെന്നിത്തല വ്യക്തമാക്കണം. സിപിഐഎമ്മും കോണ്‍ഗ്രസും വര്‍ജ്യവസ്തുക്കളാണ്. തോട്ടി കൊണ്ടുപോലും തൊടാന്‍ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ഉള്‍ക്കൊളളാന്‍ ജാതിമത ശക്തികള്‍ തയ്യാറാണ്. എസ്എന്‍ഡിപിയും എന്‍എസ്എസുമായും തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറയുന്നു.

മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും ഇതിനായി ബിജെപിയും ആര്‍എസ്എസും നീക്കം നടത്തുന്നെന്നും നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ശബരിമല യുവതി പ്രവേശനം അടക്കമുളള വിഷയങ്ങളില്‍ കര്‍മ്മസമിതി വേദിയിലെ സജീവസാന്നിധ്യവുമായ മുന്‍ ഡിജിപി സെന്‍കുമാറിന്റെ പേരും സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേട്ടിരുന്നു.

തിരുവനന്തപുരം സീറ്റിലേക്ക് മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ അറിയിച്ചതോടെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായത്. മോഹന്‍ലാലിന്റെയടുത്ത് മത്സരിക്കുന്ന കാര്യത്തില്‍ സമീപിച്ചിരുന്നുവെന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം. മോഹന്‍ലാല്‍ സമ്മതിച്ചാല്‍ ഏത് സീറ്റും നല്‍കുമെന്ന് ബിജെപി നേതാവ് എംടി രമേശും അറിയിച്ചിരുന്നു.

മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ പിന്നാലെ നടക്കുന്നതില്‍ ശക്തമായ എതിര്‍പ്പുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിജെപി എന്തിനാണ് മോഹന്‍ലാലിന്റെ പിന്നാലെ നടക്കുന്നതെന്നും ഒരു കാരണവശാലും മത്സരിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം. തുടര്‍ന്ന് ബിജെപി എന്ന ലേബല്‍ മാറ്റി ജനകീയ മുന്നണിയുണ്ടാക്കി അതില്‍ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം രാഷ്ട്രീയം തനിക്ക് താത്പര്യമുളള വിഷയമല്ലെന്നും അഭിനേതാവായി തുടരാനാണ് താത്പര്യമെന്നും മോഹന്‍ലാല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018