Keralam

‘ബോര്‍ഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനം, റിപ്പോര്‍ട്ടോ വിശദീകരണമോ തേടിയിട്ടില്ല’, കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി ദേവസ്വം കമ്മീഷണര്‍

ശബരിമല വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് പദ്മകുമാറിനെതിരെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. പദ്മകുമാറിന്റെ പരസ്യനിലപാടുകളിലെ അതൃപ്തി വാസു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നടന്ന വാദങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ദേവസ്വം പ്രസിഡന്റിനെ ബോധിപ്പിച്ചുവെന്നും വാസു പറഞ്ഞു. പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടതില്ലെന്ന മുന്‍തീരുമാന പ്രകാരമുള്ള വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. വിധി അംഗീകരിക്കുന്ന നിലപാടാണ് ബോര്‍ഡ് നേരത്തെ സ്വീകരിച്ചിട്ടുള്ളതെന്നും വാസു പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമെന്ന് പറഞ്ഞ വാസു തന്നോട് റിപ്പോര്‍ട്ടോ വിശദീകരണമോ ദേവസ്വം പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥനായ താന്‍ കോടിയേരിയെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡ് പ്രസിഡന്റ് ഒരു പൊളിറ്റിക്കല്‍ നോമിനിയാണ്. അദ്ദേഹം ചില കാര്യങ്ങള്‍ പുറത്തുപറഞ്ഞപ്പോള്‍, അദ്ദേഹവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വത്തെ അതിന്റെ വസ്തുത ധരിപ്പിക്കേണ്ടതുണ്ടെന്ന് തോന്നി. അതിലൊരു അസ്വഭാവികതയുമില്ല. മറ്റ് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല.
എന്‍ വാസു

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ നിലപാട് തന്നെയാണ് സുപ്രീംകോടതിയില്‍ അറിയിച്ചത്. മറിച്ചുളള ആരോപണങ്ങള്‍ തെറ്റാണെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ചുളള നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. കോടതി വിധി വന്ന സാഹചര്യത്തില്‍ അത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്. യുവതി പ്രവേശത്തെ അനുകൂലിച്ചോ വിയോജിച്ചോ കഴിഞ്ഞദിവസം കോടതിയില്‍ വാദം നടന്നിട്ടില്ല. കൂടാതെ പുനഃപരിശോധനാ ഹര്‍ജികളില്‍ മാത്രമാണ് വാദം നടന്നത്. സാവകാശ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം നടന്നിട്ടില്ല.

മണ്ഡലകാലത്തിന് മുമ്പാണ് ബോര്‍ഡ് സാവകാശം തേടിയത്. ഇനി വിധി നടപ്പാക്കാന്‍ സാവകാശം വേണമോ എന്ന് ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയാത്ത ഒരുകാര്യവും കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും വാസു വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ യുവതിപ്രവേശനത്തെ സുപ്രീംകോടതിയില്‍ പിന്തുണച്ച ദേവസ്വത്തിന്റെ നിലപാട് മാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. സാവകാശ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ വാദിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ എന്ത് സംഭവിച്ചു എന്ന് അറിയില്ല. സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തില്‍ ദേവസ്വം കമ്മീഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍ത്തവമില്ലെങ്കില്‍ മനുഷ്യകുലമില്ലെന്നും മതാചാരങ്ങളില്‍ എല്ലാവര്‍ക്കും തുല്യതയെന്നുമാണ് ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി സുപ്രീംകോടതിയില്‍ വാദിച്ചത്. കൂടാതെ സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാന്‍ അവകാശം നല്‍കുന്നതാണ് ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതിപ്രവേശ വിധി പുനഃപരിശോധിക്കാന്‍ പാടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018