Keralam

എസ്ബിഐ ജീവനക്കാരന്‍ ജയന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ; ‘കുടുംബ-സാമ്പത്തിക പ്രശ്‌നങ്ങളില്ല’ 

കൊച്ചിയിലെ എസ്ബിഐ ഉദ്യോഗസ്ഥന്‍ എന്‍എസ് ജയന്റെ (51) ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ജയനുമേല്‍ ചില സമ്മര്‍ദങ്ങളുണ്ടായിരുന്നുവെന്നും സാമ്പത്തിക- കുടുംബ പ്രശ്‌നങ്ങളില്ലായിരുന്നു എന്നും ഭാര്യ ബിജി പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഐജിക്ക് പരാതി നല്‍കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എറണാകുളം മേനകയിലെ എസ്ബിഐ റീജ്യണല്‍ ഓഫിസ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ചാടി ജയന്‍ അത്മഹത്യചെയ്തത്. ഇതേ ബാങ്കിലെ ജീവനക്കാരനും നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയുമായിരുന്നു ജയന്‍. ബാങ്കിന്റെ പ്രവൃത്തി സമയത്തായിരുന്നു സംഭവം.

ദീര്‍ഘനാളത്തെ സൈനിക സേവനത്തിനു ശേഷമാണ് ജയന്‍ ബാങ്ക് ജോലിയില്‍ പ്രവേശിച്ചത്. സര്‍വീസ് അവസാനിക്കുവാന്‍ ജയന് ഇനിയും ഒന്‍പത് വര്‍ഷം ബാക്കിയുണ്ട്. ഓഫീസില്‍ കൃത്യമായ സേവനവും, മാതൃകാപരമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും നടത്തിവരുന്ന അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടതായ യാതൊരു പ്രതികൂല ജീവിത സാഹചര്യവുമില്ലായെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ (ബെഫി) രംഗത്തെത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ തൊഴില്‍ അന്തരീക്ഷം മോശമാണെന്നും ജീവനക്കാര്‍ക്ക് പിരിമുറുക്കവും സൃഷ്ടിക്കുന്നതുമാണെന്നും അവര്‍ ആരോപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018