Keralam

നിപ്പ ഭീതിയിലാഴ്ത്തിയപ്പോള്‍ പ്രഖ്യാപനം, എട്ടുമാസം കൊണ്ട് കേരളത്തിന് സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്; രാജ്യത്തെ രണ്ടാമത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും 

കേരളത്തിന്റെ ആരോഗ്യ പരിപാലനരംഗത്ത് മറ്റൊരു നേട്ടേമായി രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നിപ്പ വൈറസ് കേരളത്തെ ബാധിക്കുന്ന സമയത്ത് പ്രാരംഭഘട്ട പ്രവര്‍ത്തനത്തിലായിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എട്ടുമാസത്തിലാണ് ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിക്കുന്നത്. മാരക വൈറസുകളെ പ്രതിരോധിക്കാന്‍ രോഗനിര്‍ണയത്തിനും ഗവേഷണത്തിനുമായി കേരളത്തിന് സ്വന്തമായൊരു കേന്ദ്രം. അതാണ് തോന്നയ്ക്കലില്‍ യാഥാര്‍ഥ്യമാകുന്നത്. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ നിര്‍ദേശിക്കാനുള്ള ഗവേഷണങ്ങളും നടത്തും. രാജ്യത്തെ എവിടെ നിന്നുള്ള സാമ്പിളുകളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കും. വൈറസ് പ്രതിരോധ മരുന്ന് നിര്‍മ്മാണവും കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു

നിപാ വൈറസ് ബാധയുടെ ആ നാളുകള്‍ നമുക്ക് ഒരിക്കലും മറക്കാനാകില്ല. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ നിപയെ സധൈര്യം നാം കീഴ്പെടുത്തി. ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ്ത ദിനങ്ങള്‍. രോഗനിര്‍ണ്ണയത്തിനും പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി നിർമ്മാണത്തിലേക്ക് കടക്കുന്ന ഘട്ടമായിരുന്നു അത്. വേഗത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കാനായിരുന്നു അന്ന് നിർദ്ദേശം നൽകിയത്. മെയ് 30ന് തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് നടത്തിയ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. സാംക്രമിക രോഗങ്ങളുടേയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും പശ്ചാത്തലത്തില്‍ രോഗകാരണം കണ്ടെത്താനും രോഗകാരികളെ മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയുന്ന സ്ഥാപനമാണ് നിലവില്‍ വരുന്നത്. ഒപ്പം രോഗം പടരാനുള്ള സാധ്യത മനസിലാക്കി മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന അന്താരാഷ്ട്രാ നിലവാരമുള്ള സ്ഥാപനമാകും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം നടക്കുക. 28,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം ഉള്‍പ്പെടുന്ന ആദ്യഘട്ടം രണ്ടാഴ്ചക്കകം നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് പ്രീഫാബ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. കെ എസ് ഐ ഡി സി യുടെ നേതൃത്വത്തിൽ 80,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണുമുള്ള രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയും വേഗതയിൽ നടക്കുകയാണ്. Our survival of the Nipah crisis is a hard to forget story. We braved out that battle with courage and won the acclaim of the world. At that time, we were in the process of setting up an Institute of Advanced Virology to improve our preparedness and response to infectious diseases. In the light of the outbreak, it was decided to expedite the process. The institute that had its foundation stone laid on May 30th will soon be ready. The construction of the first phase of the institute at the Life Sciences park in Thonnakkal is entering its final stage. The institute will focus on early diagnosis of viral diseases, improving our understanding about pathogens and planning preventive measures. It will be an institute of international standards capable of developing measures to tackle outbreaks. The Institute of Advanced Virology will function under the guidance of Kerala State Council for Science, Technology & Environment. The first phase of the institute, which comprises of a 28,000 square feet building, is expected to be completed within two weeks. The Uralungal Labor Contract Society is leading the construction of this prefab building. The second phase, construction of an 80,000 sq ft building, is progressing under the leadership of KSIDC.

Posted by Pinarayi Vijayan on Friday, February 1, 2019

അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ളോബല്‍ വൈറല്‍ നെറ്റ്വര്‍ക്കി'ന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. നെറ്റ്വര്‍ക്കിന്റെ 29 രാജ്യങ്ങളിലായുള്ള 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി നിരന്തര ആശയവിനിമയത്തിനുള്ള അവസരമുണ്ടാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും വരെ നെറ്റ്വര്‍ക്കിന്റെ യൂറോപ്യന്‍, ഏഷ്യന്‍ (ജപ്പാന്‍) സെന്ററുകളുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം. എട്ട് ലാബുകളടങ്ങിയ ഇന്‍സ്റ്റിറ്റൂട്ട് 2020ല്‍ പൂര്‍ണ സജ്ജമാകും.

കേരളത്തില്‍ നിപ്പ ബാധ സ്ഥിതീകരിച്ചപ്പോള്‍ രാജ്യത്തെ ഏക വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടായ പുണെയില്‍ നിന്നയിരുന്നു പരിശോധനകള്‍ നടത്തിയിരുന്നത്. ആലപ്പുഴയില്‍ ഇപ്പോള്‍ വൈറോളജി ലാബ് ഉണ്ടെങ്കിലും നിപ്പ പോലുള്ള മാരക വൈറസുകളുടെ നിര്‍ണയം സാധ്യമായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

നിപ്പ പ്രതിരോധത്തില്‍ രാജ്യത്തിന് തന്നെ മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അഭിമാനമാകും. പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാള്‍ സാങ്കേതികത്തികവോടെ പരിശോധനകള്‍ സാധ്യമാകുന്ന തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി രാജ്യത്തിനാകെ മുതല്‍ക്കൂട്ടാകും.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്നോസ്റ്റിക്സ്, വൈറല്‍ വാക്സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജി-വെക്ടര്‍ ഡൈനാമിക്സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്സ്, ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, ജനറല്‍ വൈറോളജി എന്നിങ്ങനെ എട്ടു ലാബ് പ്രവര്‍ത്തിക്കും. പിജി ഡിപ്ലോമ (വൈറോളജി), പിഎച്ച്ഡി (വൈറോളജി) കോഴ്‌സുകളും ആരംഭിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018