Keralam

‘കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടില്ല’; ബിഷപ്പ് ആഗ്നലോയെ തള്ളി ഫ്രാങ്കോയുടെ ജലന്ധര്‍ രൂപത; സഭയില്‍ പരസ്യപോര്

ഫ്രാങ്കോ
ഫ്രാങ്കോ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സഭയ്ക്ക് അകത്ത് പരസ്യപോര്. സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് പ്രസ്താവനയുമായി ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പിന്റെ ചുമതല വഹിച്ചിരുന്ന ജലന്ധര്‍ രൂപത രംഗത്തെത്തി. കുറവിലങ്ങാട് നിന്നും കന്യാസ്ത്രീകള്‍ കേസ് കഴിയുന്നതുവരെ മാറേണ്ടെന്ന അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്നലോ ഗ്രേഷ്യസിന്റെ അറിയിപ്പ് ജലന്ധര്‍ രൂപത തള്ളി. കന്യാസ്‌സ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടില്ലെന്ന് രൂപതയുടെ പിആര്‍ഒ പീറ്റര്‍ കാവുംപുറം പറഞ്ഞു.

കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ സാധാരണ രൂപത അദ്ധ്യക്ഷന്‍ ഇടപെടാറില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മദര്‍ ജനറലിന്റേതാണ്. കന്യാസ്ത്രീകള്‍ക്ക് സ്ഥലംമാറ്റം നല്‍കുകയല്ല ചെയ്തത്. ഇവരോട് മഠങ്ങളിലേക്ക് തിരികെ പോകാന്‍ ക്ഷണിക്കുകയാണ് ചെയ്തതെന്നും ജലന്ധര്‍ പിആര്‍ഒ അവകാശപ്പെട്ടു.

‘കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടില്ല’; ബിഷപ്പ് ആഗ്നലോയെ തള്ളി ഫ്രാങ്കോയുടെ ജലന്ധര്‍ രൂപത; സഭയില്‍ പരസ്യപോര്
ബോംബെ അതിരൂപതയിലെ സഹായമെത്രാനും ജലന്ധര്‍ രൂപതയിലെ അപ്പോസ്റ്റലിക് അഡ്മിനിസ്‌ട്രേറ്ററുമാണ് ബിഷപ്പ് ആഗ്നലോ റൂഫിനോ ഗ്രേഷ്യസ്. ചുമതലയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിയെങ്കിലും ജലന്ധര്‍ രൂപത ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കലിന്റെ നിയന്ത്രണത്തിലാണ്.  

ഫ്രാങ്കോ പ്രതിയായ കേസിന്റെ നടപടികള്‍ തീരുംവരെ തങ്ങള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാമെന്ന് അറിയിച്ച് ജലന്ധര്‍ രൂപതയുടെ ചുമതലയുളള ബിഷപ്പ് തങ്ങള്‍ക്ക് കത്ത് അയച്ചെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനിലാണ് സ്ഥലംമാറ്റം മരവിപ്പിച്ച കാര്യം സിസ്റ്റര്‍ അനുപമ അറിയിച്ചത്.

കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018