Keralam

‘കോടതി കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് തന്ത്രിയോ മുക്രിയോ മന്ത്രിയോ അല്ല’; ശബരിമല വിധി നടപ്പാക്കണമെങ്കില്‍ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയെന്ന് ജസ്റ്റിസ് കമാല്‍ പാഷ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെങ്കില്‍ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഭരണഘടന അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള ഉത്തരവാദിത്തവും ഇടപെടാനുള്ള അവകാശവും കോടതികള്‍ക്ക് മാത്രമാണ്. തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്.

മതങ്ങളെ കുറിച്ച് പറയാന്‍ സുപ്രീം കോടതിക്ക് എന്ത് അധികാരം എന്നാണ് ചിലര്‍ ചോദിക്കുന്നത്. കോടതിയെ വികലമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഇതിലൂടെ മത ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കമാല്‍ പാഷ കുറ്റപ്പെടുത്തുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും കമാല്‍പാഷ പരാമര്‍ശം നടത്തിയിരുന്നു.

യഥാര്‍ഥ അയ്യപ്പ ഭക്തയാണെങ്കില്‍ യുവതികള്‍ ശബരിമലയില്‍ കയറില്ലെന്നും പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നമുണ്ടാവാതിരിക്കാന്‍ സ്ത്രീകള്‍ പോവാതിരിക്കുന്നതാണ് നല്ലത്. മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണ്. അത്തരക്കാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018