Keralam

ബംഗാളില്‍ അടക്കം ഒരു സ്ഥലത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല, പ്രാദേശിക തലത്തില്‍ നീക്കുപോക്കുകള്‍ക്ക് സാധ്യതയെന്ന് കോടിയേരി

ബംഗാളില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാക്കില്ല. ബിജെപിയെ തകര്‍ക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും ധാരണയായിട്ടില്ല. അതേസമയം ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ അടവുനയം സ്വീകരിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നീക്കുപോക്കുകള്‍ മാത്രമായിരിക്കും ഇത്. കോണ്‍ഗ്രസുമായി സഹകരിക്കണോ എന്നത് അതാത് സംസ്ഥാന കമ്മിറ്റികള്‍ തീരുമാനിക്കും.

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കുക പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് അനുസരിച്ചുള്ള അടവുനയം സ്വീകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ അല്ല, പ്രാദേശികമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബിജെപിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി ശക്തമല്ലാത്ത ഇടങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ക്കു പിന്തുണ നല്‍കും.

എന്‍ കെ പ്രേമചന്ദ്രന്‍ ആര്‍എസ്എസുമായി പരസ്യ ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പങ്കെടുപ്പിച്ചത് പ്രേമചന്ദ്രന്‍ പ്രത്യേകം താല്‍പര്യമെടുത്താണ്. അത് ബിജെപിക്കാര്‍ തന്നെ തുറന്നു പറഞ്ഞു. പ്രേമചന്ദ്രനുമായി വ്യക്തിബന്ധമുള്ളതിനാലാണ് താന്‍ കൊല്ലത്തു വന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ആര്‍എസ്എസുമായുള്ള അവിഹിതബന്ധത്തിന് തുടക്കം കുറിച്ചുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

236 സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരാണ് ആര്‍എസ്എസുകാര്‍. അവരുമായി എന്തെങ്കിലും ബന്ധം സിപിഐഎം പുലര്‍ത്തുന്നുവെന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ പോലും വിശ്വസിക്കില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഒരു അടി പോലും കോണ്‍ഗ്രസുകാര്‍ കൊണ്ടിട്ടില്ല. തങ്ങളൊക്കെ ആര്‍എസ്എസുകാരുടെ മര്‍ദ്ദനമേറ്റിട്ടുള്ളതാണ്. അങ്ങനെയുള്ളവരുമായി ഒരു ബന്ധവും പുലര്‍ത്താന്‍ കഴിയില്ല. ഇത് സംബന്ധിച്ച ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ വരേണ്ട. ഡല്‍ഹിയില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോടിയേരി. ആര്‍എസ്എസും സിപിഐഎമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലാവലിന്‍ അടഞ്ഞ അധ്യായമാണെന്നും ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ് അതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. റഫാലില്‍ ബിജെപിയെ രക്ഷിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ ലാവലിനുമായി വരികയാണ്. റഫാല്‍ അല്ല, ലാവലിന്‍ ആണ് മുല്ലപ്പള്ളിക്കു മുഖ്യ വിഷയമെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018