Keralam

‘പല്‍വാര്‍ ദേവന്മാരുടെ പട്ടാഭിഷേകത്തില്‍ നെഞ്ചിടിപ്പ്, അങ്ങും പുത്രവാത്സല്യത്തില്‍ അന്ധനോ?’; ആന്റണിയോട് കെഎസ്‌യു

മക്കള്‍ രാഷ്ട്രീയത്തിനും സീറ്റ് കയ്യടക്കി വെച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഒളിയമ്പുമായി കെഎസ്‌യു പ്രമേയം. കെഎസ്‌യുവിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലാണ് എ.കെ ആന്റണിയുടെ മകനടക്കമുളളവരെ ലക്ഷ്യംവെച്ചുളള പ്രമേയം അവതരിപ്പിച്ചത്. അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ എന്ന ഭഗവത്ഗീതയിലെ ചോദ്യം ഉന്നയിച്ചാണ് പ്രമേയത്തില്‍ എ.കെ ആന്റണിയെ ലക്ഷ്യമിടുന്നത്.

സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകം പ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നുവെന്നും അനില്‍ ആന്റണിയുടെ പാര്‍ട്ടിയിലേക്കുളള വരവിനെ സൂചിപ്പിച്ച് പറയുന്നു. തലമുറ മാറ്റം പ്രസംഗത്തില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കണം. ചില കാരണവന്മാര്‍ പാരമ്പര്യ സ്വത്തുപോലെ മണ്ഡലങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി.ടി തോമസായിരുന്നു ശരിയെന്നും കെഎസ്‌യു വ്യക്തമാക്കുന്നു.

കെപിസിസി ഐടി സെല്‍ തലവനായി കോണ്‍ഗ്രസ് അനില്‍ ആന്റണിയെ നിയമിച്ചതോടെയാണ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണ് ഇതെന്ന വാദങ്ങള്‍ ഉയര്‍ന്നത്. തന്റെ വരവിനെ മക്കള്‍ രാഷ്ട്രീയമായി കാണേണ്ടതില്ല. രാഹുല്‍ ഗാന്ധിയുടെയും ശശി തരൂരിന്റെയും നിര്‍ദ്ദേശാനുസരണമാണ് ഡിജിറ്റല്‍ മീഡിയയുടെ ചുമതല ഏറ്റെടുത്തതെന്നും അനില്‍ ആന്റണി പറയുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ചേര്‍ന്ന സ്വാഗത സംഘം യോഗത്തിലാണ് ആന്റണിയുടെ മകന്‍ പാര്‍ട്ടിയില്‍ അരങ്ങേറ്റം കുറിച്ചത്.ചില എംഎല്‍എമാരെ ഒഴിവാക്കി ആദ്യ പാര്‍ട്ടി പരിപാടി ആയിട്ടുപോലും അനിലിന് വേദിയില്‍ ഇരിപ്പിടം കൊടുത്തതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.ഗുജറാത്ത് തെരഞ്ഞെടുപ്പിലും മറ്റ് നിയമസഭാ തെരഞ്ഞെടുപ്പിലും അനിലിന്റെ നേതൃത്വത്തില്‍ നടന്ന നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന് വിലയിരുത്തിയാണ് നടപടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018