Keralam

മൂന്നാം സീറ്റില്‍ ആലോചിച്ച ശേഷം തീരുമാനമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍; യുഡിഎഫ് യോഗത്തിന് മുമ്പ് ലീഗ് യോഗം ചേരും 

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ആലോചിച്ച ശേഷം തീരുമാനമെന്ന് മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. അടുത്ത ദിവസം യുഡിഎഫ് യോഗത്തിന് മുമ്പായി മുസ്ലീം ലീഗ് വീണ്ടും യോഗം ചേരുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മൂന്നാം സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ സമയമാകുമ്പോള്‍ പറയാമെന്നും മുസ്ലീം ലീഗ് അധ്യക്ഷന്‍ പറഞ്ഞു.

മൂന്നാം സീറ്റിനു വേണ്ടി മുസ്ലീം ലീഗിന് മേല്‍ പാര്‍ട്ടിയുടെ വോട്ടുബാങ്കായ സമസ്തയാണ് സമ്മര്‍ദ്ദം ചെലുത്തിയത്. ഇതേ തുടര്‍ന്നാണ് യുഡിഎഫില്‍ മൂന്നാം സീറ്റിന് വേണ്ടി ലീഗ് ആവശ്യം ഉന്നയിച്ചത്.

ദേശീയതലത്തില്‍ സിപിഐഎമ്മിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിന് ഉണ്ടാകുമെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തിലെ നേതാക്കളാണ്. മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ധാരണ ഉണ്ടാക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ എല്ലാ കാര്യങ്ങളും സ്മൂത്തായ അന്തരീക്ഷത്തില്‍ പോകുന്നുവെന്ന് തങ്ങളും മുല്ലപ്പള്ളിയും പറഞ്ഞാല്‍ അതാണ് ഫൈനലെന്നും മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം കഴിഞ്ഞയാഴ്ച പാണക്കാട് ചേര്‍ന്നിരുന്നു.

ഇതിനിടയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി തങ്ങളെ കണ്ടിരുന്നു. മൂന്നാം സീറ്റ് ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയതോടെ ഇതടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുല്ലപ്പള്ളിയെത്തിയതെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ കാര്യങ്ങളും യുഡിഎഫ് യോഗത്തിലാണ് ചര്‍ച്ച ചെയ്യുകയെന്ന ലീഗ് നേതാക്കളുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ കടുംപിടുത്തത്തിന് നില്‍ക്കാന്‍ മുസ്ലീം ലീഗിന് താല്‍പര്യമില്ല. അവകാശവാദം യുഡിഎഫ് ഉഭയകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയില്‍ തീരുമാനമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തലത്തില്‍ യുഡിഎഫില്‍ കടുംപിടുത്തം വേണ്ടെന്നാണ് ലീഗ് നേതാക്കള്‍ക്കിടയിലുണ്ടായ ധാരണ.

വോട്ട് ബാങ്കിന് ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ സമസ്തയടക്കം വിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മൂന്നാം സീറ്റിന് അവകാശവാദം ഉന്നയിക്കാനുള്ള തീരുമാനം. യോഗത്തില്‍ മുന്നാം സീറ്റെന്ന ആവശ്യമുന്നയിക്കും. യുഡിഎഫില്‍ ബന്ധം വഷളാകുന്ന രീതിയില്‍ സീറ്റിന് വേണ്ടി നില്‍ക്കേണ്ടെന്നാണ് മുസ്ലീം ലീഗിലെ പൊതു അഭിപ്രായം. അതിനാല്‍ പരസ്യമായി മൂന്നാം സീറ്റിനായി ബലം പിടിക്കാനും ആവശ്യഘട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യാനുമാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018