Keralam

കുഞ്ഞാലിക്കുട്ടിയുടെ ചലഞ്ച്: ലോക്‌സഭയില്‍ സിപിഐഎമ്മിനെക്കാള്‍ കൂടുതല്‍ സീറ്റ് ലീഗിനുണ്ടാകും

ദേശീയതലത്തില്‍ സിപിഐഎമ്മിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിന് ഉണ്ടാകുമെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തിലെ നേതാക്കളാണ്. മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ധാരണ ഉണ്ടാക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ എല്ലാ കാര്യങ്ങളും സ്മൂത്തായ അന്തരീക്ഷത്തില്‍ പോകുന്നുവെന്ന് തങ്ങളും മുല്ലപ്പള്ളിയും പറഞ്ഞാല്‍ അതാണ് ഫൈനലെന്നും മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം കഴിഞ്ഞയാഴ്ച പാണക്കാട് ചേര്‍ന്നിരുന്നു.

ഇതിനിടയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി തങ്ങളെ കണ്ടിരുന്നു. മൂന്നാം സീറ്റ് ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയതോടെ ഇതടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുല്ലപ്പള്ളിയെത്തിയതെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ കാര്യങ്ങളും യുഡിഎഫ് യോഗത്തിലാണ് ചര്‍ച്ച ചെയ്യുകയെന്ന ലീഗ് നേതാക്കളുടെ പ്രതികരണം.

നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗിന്റെ ആവശ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുമെന്നും ചര്‍ച്ചകള്‍ നടക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും പറഞ്ഞിരുന്നു. നാളെ യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് മൂന്നാംസീറ്റിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്തെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018