Keralam

വരത്തനും വയസ്സനും വേണ്ട; തൃശൂര്‍ സീറ്റ് സ്വന്തക്കാര്‍ക്ക് പിടിക്കാന്‍ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ ഭീഷണി

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കവെ തൃശൂര്‍ മണ്ഡലത്തില്‍ ജില്ലയ്ക്കു പുറത്തു നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതിനെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഐ എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വരത്തനും വേണ്ട വയസ്സനും വേണ്ട എന്നാണ് പോസ്റ്ററുകളിലെ മുദ്രാവാക്യം.

ഇന്ന് രാവിലെയാണ് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഓഫീസിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പോസ്റ്ററുകള്‍ പീന്നീടെത്തി കീറിക്കളഞ്ഞു. സീറ്റിനെ ചൊല്ലി പാര്‍ട്ടിക്കകത്ത് തന്നെ ആവശ്യങ്ങള്‍ ഉയരുന്നതിന്റെ ഭാഗമായിട്ടാണ് പോസ്റ്ററുകള്‍ പതിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ് ജില്ലയില്‍ മത്സരിക്കുന്നതെന്ന് കുറച്ചു കാലമായി ആരോപണമുണ്ട്. ഇതിനെചൊല്ലി ചില പ്രതിഷേധങ്ങളും മുന്‍പ് ഉണ്ടായിരുന്നു. ലോക്‌സഭാ സ്ഥാനാര്‍ഥികളായി യുവാക്കള്‍ക്ക് പ്രാധിനിത്യം നല്‍കണമെന്ന ആവശ്യവും പോസ്റ്ററില്‍ ഒളിഞ്ഞു കിടക്കുന്നു.

നിലവില്‍ സിപിഐയുടെ സിഎന്‍ ജയദേവന്‍ വിജയിച്ച മണ്ഡലമാണ് തൃശ്ശൂര്‍. ചാലക്കുടി എംപിയായിരുന്ന കെപി ധനപാലനെയും തൃശ്ശൂര്‍ എംപിയായിരുന്ന പിസി ചാക്കോയെയും പരസ്പരം മണ്ഡലങ്ങള്‍ വെച്ചു മാറി മത്സരിപ്പിക്കുകയായിരുന്നു കഴിഞ്ഞ തവണ കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ ഈ രണ്ട് സീറ്റും നഷ്ടമാകുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലും തൃശ്ശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് വലിയ തോല്‍വി നേരിട്ടിരുന്നു. പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ജയിക്കാനായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018