Keralam

ലുട്ടാപ്പിയ്ക്കായി സോഷ്യല്‍ മീഡിയ ആര്‍മി, ഡിങ്കിണിയുടെ മാസ് എന്‍ട്രിയില്‍ ബാലരമ കുലുങ്ങി; സസ്‌പെന്‍സിനൊന്നും നിന്നില്ല, ലുട്ടാപ്പിയെ കാണിച്ച് വിശദീകരണം 

എന്നാല്‍ നിങ്ങളുടെ പ്രീയ കഥാപാത്രത്തെ ഒഴിവാക്കിയിട്ടില്ലെന്ന് വിശദീകരണവുമായി ബലരമ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലുട്ടാപ്പിക്കായി കൂടുതല്‍ പേജുകളും നീക്കി വച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ച നടക്കുകയാണ്. സംഭവം രാഷ്ട്രീയം ഒന്നുമല്ലാ...ലുട്ടാപ്പിയാണ് ചര്‍ച്ചയിലെ നായക കഥാപാത്രം. ലുട്ടാപ്പിയുടെ തിരോധാനത്തെക്കുറിച്ചാണു സോഷ്യല്‍ മീഡിയയിലെചര്‍ച്ച . ബാലരമ ലുട്ടാപ്പിയെ ഒതുക്കി പുതിയൊരു കഥാപാത്രത്തെ എത്തിക്കുന്നതിനെതിരെ ലുട്ടാപ്പി ഫാന്‍സ് രംഗത്തെത്തിയതോടെയാണ് ഫേസ്ബുക്കിനെ ഇളക്കിമറിച്ച് സേവ് ലുട്ടാപ്പിയും ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പിയും പൊങ്ങിവന്നത്.

കഴിഞ്ഞ ദിവസമാണ് ലുട്ടാപ്പിയുടെ വാഹനമായ കുന്തത്തില്‍ മറ്റൊരു കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. നാളെ ഇതേ അനുഭവം മായാവിക്കോ രാജുവിനോ രാധക്കൊ വന്നു ചേര്‍ന്നേക്കാം. വിക്രമനും മുത്തുവും പുട്ടാലു അമ്മാവനും ഡാകിനിക്കും ഒക്കെ ഇതു സംഭവിക്കാവുന്നതേ ഉള്ളൂ. മാധ്യമങ്ങള്‍ ലുട്ടാപ്പിക്ക് എന്ത് സംഭവിച്ചു എന്ന് ഇതുവരെ പറയാന്‍ തയ്യാറാവുന്നില്ലെന്നുവരെ ലുട്ടാപ്പി ആരാധകര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലുട്ടാപ്പിയ്ക്കായി സോഷ്യല്‍ മീഡിയ ആര്‍മി, ഡിങ്കിണിയുടെ മാസ് എന്‍ട്രിയില്‍ ബാലരമ കുലുങ്ങി; സസ്‌പെന്‍സിനൊന്നും നിന്നില്ല, ലുട്ടാപ്പിയെ കാണിച്ച് വിശദീകരണം 
ലുട്ടാപ്പിയ്ക്കായി സോഷ്യല്‍ മീഡിയ ആര്‍മി, ഡിങ്കിണിയുടെ മാസ് എന്‍ട്രിയില്‍ ബാലരമ കുലുങ്ങി; സസ്‌പെന്‍സിനൊന്നും നിന്നില്ല, ലുട്ടാപ്പിയെ കാണിച്ച് വിശദീകരണം 
ലുട്ടാപ്പിയ്ക്കായി സോഷ്യല്‍ മീഡിയ ആര്‍മി, ഡിങ്കിണിയുടെ മാസ് എന്‍ട്രിയില്‍ ബാലരമ കുലുങ്ങി; സസ്‌പെന്‍സിനൊന്നും നിന്നില്ല, ലുട്ടാപ്പിയെ കാണിച്ച് വിശദീകരണം 
ലുട്ടാപ്പിയ്ക്കായി സോഷ്യല്‍ മീഡിയ ആര്‍മി, ഡിങ്കിണിയുടെ മാസ് എന്‍ട്രിയില്‍ ബാലരമ കുലുങ്ങി; സസ്‌പെന്‍സിനൊന്നും നിന്നില്ല, ലുട്ടാപ്പിയെ കാണിച്ച് വിശദീകരണം 
ലുട്ടാപ്പിയ്ക്കായി സോഷ്യല്‍ മീഡിയ ആര്‍മി, ഡിങ്കിണിയുടെ മാസ് എന്‍ട്രിയില്‍ ബാലരമ കുലുങ്ങി; സസ്‌പെന്‍സിനൊന്നും നിന്നില്ല, ലുട്ടാപ്പിയെ കാണിച്ച് വിശദീകരണം 
ലുട്ടാപ്പിയ്ക്കായി സോഷ്യല്‍ മീഡിയ ആര്‍മി, ഡിങ്കിണിയുടെ മാസ് എന്‍ട്രിയില്‍ ബാലരമ കുലുങ്ങി; സസ്‌പെന്‍സിനൊന്നും നിന്നില്ല, ലുട്ടാപ്പിയെ കാണിച്ച് വിശദീകരണം 

ലുട്ടാപ്പിയെ ഒഴിവാക്കി ഡിങ്കിണിയെ മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ 'നീക്ക'ത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ പെട്ടെന്നാണ് അണിചേര്‍ന്നത്.

വളരെ പ്രസിദ്ധമായ മായാവി ചിത്രകഥ ഇത്രയധികം പ്രചാരം നേടാന്‍ കാരണം ലുട്ടാപ്പിയാണെന്ന് വാദിക്കുന്നവരും കുറവൊന്നുമല്ല. ലുട്ടാപ്പിക്ക് മേല്‍ മറ്റൊരു വില്ലനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ വലിയ ക്യാംപെയ്‌നാണ് നടക്കുന്നത്. #സേവ്‌ലുട്ടാപ്പി എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ ആരംഭിച്ചിരിക്കുന്നതും.

ലുട്ടാപ്പിയ്ക്കായി സോഷ്യല്‍ മീഡിയ ആര്‍മി, ഡിങ്കിണിയുടെ മാസ് എന്‍ട്രിയില്‍ ബാലരമ കുലുങ്ങി; സസ്‌പെന്‍സിനൊന്നും നിന്നില്ല, ലുട്ടാപ്പിയെ കാണിച്ച് വിശദീകരണം 

പുതിയ വില്ലന്‍ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയാണെന്ന് ആരോപിക്കുന്നവരും കൂട്ടത്തിലുണ്ട്‌ട്ടോ!. സംഭവം എന്തായാലും രസകരമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ശക്തി നമുക്ക് ഈ വിഷയത്തില്‍ കാണിച്ചു കൊടുക്കേണ്ടതുണ്ട്. ലുട്ടാപ്പിക്കു വേണ്ടി കേരളം മുഴുവന്‍ അണിനിരക്കേണ്ടതുണ്ട്. ലുട്ടാപ്പി എവിടെടാ! ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ആണ്! ഇടിച്ചു റൊട്ടി ആക്കി കളയും എല്ലാത്തിനേം എന്ന് വരെ കമന്റ് ചെയ്ത ആരാധകര്‍ ഉണ്ട് ഇക്കൂട്ടത്തില്‍.

ലോകത്തു ജെട്ടി ഇട്ടു ബിമാനം പറത്തിയ ആദ്യ പൈലറ്റ് ആണ് ഞങ്ങളുടെ ലുട്ടാപ്പി ....ലുട്ടാപ്പി ഇല്ലേ ബാലരമ ഞങ്ങള്‍ ബഹിഷ്‌കരിച്ചേനെ...ലുട്ടാപ്പിയെന്ന തങ്ങളുടെ സ്വന്തം കുട്ടിച്ചാത്തനെ ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നാണ് ആരാധകരുടെ മുന്നറിയിപ്പ്.

സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പിയും സേവ് ലുട്ടാപ്പിയും തകര്‍ത്താടിയതോടെ ഒടുവില്‍ മറുപടി പറയാന്‍ ബാലരമ നിര്‍ബന്ധിതമായി. ലുട്ടാപ്പിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് അറിയിച്ച് ബാലരമ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.

എല്ലാ #ലുട്ടാപ്പി ഫാന്‍സിന്റെയും പ്രത്യേക ശ്രദ്ധയ്ക്ക്..

Posted by Balarama on Friday, February 8, 2019

എല്ലാ #ലുട്ടാപ്പി ഫാൻസിന്റെയും പ്രത്യേക ശ്രദ്ധയ്ക്ക്: #LuttappiIsSafe ലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല....

Posted by K Tony Jose on Friday, February 8, 2019

#LuttappiIsSafe ലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല. #ലുട്ടാപ്പിക്ക്_ഒന്നൂല്ല...ലുട്ടാപ്പിയെ സഹായിക്കാന്‍ പുതിയൊരു കഥാപാത്രം വരുന്നു എന്നേയുള്ളൂ. മാത്രമല്ല, ലുട്ടാപ്പിക്കായി കൂടുതല്‍ പേജുകളും നീക്കി വച്ചിട്ടുണ്ടെന്നാണ് മനോരമ ജീവനക്കാരനായ കെ ടോണി ജോസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

ബാലരമയുടെ പ്രതികരണം എത്തിയതോടെയാണ് ആരാധകരുടെ രോഷത്തിന് ശമനം വന്നിരിക്കുന്നത്. ഇത് ലുട്ടാപ്പി ഫാന്‍സിന്റെ വിജയം..സോഷ്യല്‍ മീഡിയയുടെ ശക്തി ബാലരമക്കും മനോരമയ്ക്കും നല്ലോണം മനസിലായെന്നും പോസ്റ്റില്‍ കമന്റുകള്‍ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018