Keralam

പ്രതിഷേധങ്ങളില്‍ പ്രതികാര നടപടി മരവിപ്പിച്ച് സഭ; കന്യാസ്ത്രീകള്‍ക്ക് കേസ് തീരുംവരെ കുറവിലങ്ങാട് തുടരാം; എസ്ഒഎസ് കണ്‍വെന്‍ഷന്‍ അലങ്കോലമാക്കാന്‍ ഫ്രാങ്കോ അനുകൂലികളുടെ ശ്രമം 

ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി. കേസിന്റെ നടപടികള്‍ തീരുംവരെ ഇവര്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാം. ജലന്ധര്‍ രൂപതയുടെ ചുമതലയുളള ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കി കത്ത് അയച്ചു. ബിഷപ്പിന്റെ കത്ത് ലഭിച്ചതായും തങ്ങളോടൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

കോട്ടയത്ത് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനിലാണ് സ്ഥലംമാറ്റം മരവിപ്പിച്ച കാര്യം സിസ്റ്റര്‍ അനുപമ അറിയിച്ചത്. അതേസമയം ചടങ്ങ് നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധവും ഉണ്ടായി. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി ഒരു സംഘം ആള്‍ക്കാര്‍ എത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്നവരാണ് ഇവര്‍.

സത്യം തുറന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞങ്ങളുടെ കാര്യം പുറംലോകം അറിഞ്ഞത്. സത്യത്തിന് വേണ്ടി മരണംവരെ നിലകൊളളും. ഒരു മനുഷ്യന്റെ ജീവിതത്തില്‍ രണ്ട് കാര്യങ്ങളേയുളളൂ. ഒന്ന് മരണം, മറ്റൊന്ന് ജീവിതം. മരിക്കുകയാണെങ്കില്‍ അത് ഈശോയ്ക്ക് വേണ്ടി, ജീവിക്കുകയാണെങ്കില്‍ അത് ഈശോയ്ക്ക് വേണ്ടി. ഇത്തരത്തില്‍ ഉറച്ച് തീരുമാനം എടുത്തവരാണ് ഞങ്ങള്‍. മുന്തിയ സമ്പാദ്യങ്ങളും പ്രലോഭനങ്ങളുമായി ഞങ്ങളുടെ മുന്നില്‍ വന്നിട്ട് കാര്യമില്ല. ഭാവിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയായിരുന്നു ഞങ്ങള്‍. മഠം വിട്ട് മറ്റൊരിടത്ത് പോകണമെന്ന നിര്‍ദേശം ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. കേസ് തീരുംവരെ കുറവിലങ്ങാട് തുടരാന്‍ അനുമതി നല്‍കി. കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും ഞങ്ങളെ പിന്തുണച്ചു. കൂടാതെ നിരവധിപേര്‍ സഭാ അധികാരികളുമായി ബന്ധപ്പെട്ടു. എസ്ഒഎസ് കണ്‍വെന്‍ഷനുകളും സമരപരിപാടികളും പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്നൊക്കെയാണ് ഇപ്പോള്‍ ഇവിടെ തുടരാന്‍ അനുമതി കിട്ടിയത്.

കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

കന്യാസ്ത്രീകളും വൈദികരും അടക്കം നിരവധി പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്തര്‍ രൂപതയില്‍ നിന്നും മാത്രമാണ് പുറത്താക്കിയിരിക്കുന്നത്. ബിഷപ്പ് സ്ഥാനത്ത് തുടരുന്ന ഫ്രാങ്കോയെ തരം താഴ്ത്തണമെന്ന ആവശ്യവും സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച്, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ വെവ്വേറെ സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയിരിക്കുന്നത്.

ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും കേരളത്തിന് പുറത്തേക്കാണ് സ്ഥലംമാറ്റം. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാല്‍ റജീന കടംതോട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സഭാ നിയമങ്ങള്‍ അനുസരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും ഇത് ലംഘിച്ചെന്നും കാണിച്ചാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സ്ഥലംമാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നു.സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018