Keralam

ചിറ്റിലപ്പിള്ളി കാണാതെ പോയ തന്റെ ജീവിതത്തോട് കോടതി നീതി കാണിക്കുമെന്ന പ്രതീക്ഷയിൽ വിജേഷ്; ‘നഷ്ടപരിഹാരം കിട്ടിയാൽ ഇനിയും പഠിക്കണം’

വീഗാലാൻറിലെ റൈഡിൽ നിന്നും വീണു ശരീരം തളർന്ന വിജേഷ് നഷ്ടപരിഹാരത്തിനായി നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.

തൃശ്ശൂർ കോട്ടപ്പുറത്തുള്ള വിജേഷിൻറെ വീട്ടിലേക്ക് കയറാൻ പടികളില്ല. പകരം വീൽചെയർ ഉരുട്ടിക്കയറ്റാൻ പാകത്തിലുള്ള ചരിഞ്ഞ പ്രതലമാണ്. ക്ളാസെടുക്കാനും സുഹൃത്തുക്കൾക്കൊപ്പവുമൊക്കെ പുറത്ത് പോയി വരുന്ന വിജേഷിന് മുൻവശത്ത് തന്നെയുള്ള മുറിയിലേക്ക് കയറാനുള്ള വഴിയാണത്.

2002 ഡിസംബർ 22 നാണ് എൻജിനീയറിങ്ങ് ഡിപ്ളോമ വിദ്യാർത്ഥിയായിരുന്ന വിജേഷിൻറെ ജീവിതം മാറ്റി മറിച്ച അപകടം സംഭവിച്ചത്. വീഗാലാൻഡിലെ ബക്കറ്റ് ഷവർ റൈഡിൽ നിന്നും വീണ പതിനേഴുകാരൻറെ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളർന്നു. വ്യാപകമായി സാമൂഹ്യസേവനങ്ങൾ നടത്തുന്നതായി പറയപ്പെടുന്ന വീഗാലാൻഡിൻറെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവിടെ നിന്നുമുണ്ടായ അപകടത്തിൽ ശരീരം തളർന്ന വിജേഷിന് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ല. ഈ കേസിൽ ചിറ്റിലപ്പിള്ളിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനങ്ങൾ നടത്തിയിരുന്നു.

റൈഡിൽ നിന്നും വീണ ഉടനെ വിജേഷിൻറെ കഴുത്തിന് താഴെ തളർന്നു. 12 അടി ഉയരത്തിൽ നിന്നും വീണ ശേഷം അമ്യൂസ്മെൻറ് പാർക്കിനകത്ത് നിന്നും പ്രഥമശുശ്രൂഷ മാത്രമാണ് നൽകിയത്. ഒരു ഡോക്ടറോ നഴ്സോ ഫസ്റ്റ്എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന അറ്റൻഡർ വെള്ളത്തിൽ കിടന്നതിൻറെ തരിപ്പായിരിക്കുമെന്നാണ് വിജേഷിനോട് പറഞ്ഞത്. മണിക്കൂറുകൾ അതേ അവസ്ഥയിൽ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സ്പൈനൽ കോഡിനേറ്റ ക്ഷതം പരിഹരിക്കാനാകാത്ത വിധത്തിലായിക്കഴിഞ്ഞിരുന്നു.ലക്ഷക്കണക്കിന് രൂപ ചിലവാക്കി വർഷങ്ങൾക്ക് നീണ്ട ചികിത്സ നടത്തിയാണ് വിജേഷിന് എഴുന്നേറ്റിരിക്കാവുന്ന അവസ്ഥയുണ്ടായത്. വർക്ക്ഷോപ്പ് ജീവനക്കാരായ അച്ഛനും തയ്യൽ മെഷീൻ കടയിൽ ജോലി ചെയ്തിരുന്ന അമ്മക്കും ചികിത്സാച്ചിലവുകൾ താങ്ങാനാകാതായതോടെ ഉണ്ടായിരുന്ന സ്ഥലം ഉൾപ്പെടെ വിറ്റു.

അപകടം പറ്റിയ സമയത്ത് അലരക്ഷത്തോളം രൂപയുടെ സഹായം വീഗാലാൻഡ് നൽകി. തുടർ ചികിത്സക്ക് സാമ്പത്തിക സഹായം നൽകാമെന്ന വാഗ്ദാനവും കൊടുത്തു. പിന്നീട് മാനേജ്മെൻറിനെ ബന്ധപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായില്ല. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോട് നേരിട്ട് സംസാരിക്കാനുള്ള അവസരം പോലും ലഭിച്ചില്ലെന്ന് വിജേഷ് പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2017 ൽ കേസ് കൊടുക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാനുള്ള സംഭാഷണത്തിൽ വീഗാലാൻഡ് വിജേഷിന് വാഗ്ദാനം ചെയ്തത് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനാണ്!

ചിറ്റിലപ്പിള്ളി കാണാതെ പോയ തന്റെ ജീവിതത്തോട് കോടതി നീതി കാണിക്കുമെന്ന പ്രതീക്ഷയിൽ വിജേഷ്; ‘നഷ്ടപരിഹാരം കിട്ടിയാൽ ഇനിയും  പഠിക്കണം’

കേസ് പരിഗണിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച കോടതി നഷ്ടപരിഹാരക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു.ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്ന് ചോദിച്ച കോടതി,മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടതെന്നും മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. കമ്പനിക്കെതിരെ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വിജേഷിനെ പാഠം പഠിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി താക്കീത് ചെയ്തു.

അപ്പക്കഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കരുത്, വിജേഷിന്റെ കരുത്താണ് അവനെ ജീവിപ്പിക്കുന്നത്, വേണ്ടി വന്നാൽ അപകടത്തെ കുറിച്ച അന്വേഷിക്കാൻ ഉത്തരവിടും എന്നായിരുന്നു കോടതി ഏറ്റവും അവസാനം പറഞ്ഞത്.

വീഴ്ചയെ തുടർന്ന് പഠനം മുടങ്ങിയ വിജേഷ് നിശ്ചയദാർഢ്യം കൊണ്ടാണ് തിരിച്ചു വരവ് നടത്തിയത്. വീട്ടിലിരുന്ന് ബി.കോമും പബ്ളിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഓൺലൈനിലും മറ്റും ചെറിയ ജോലികൾ ചെയ്ത് സ്വന്തം വരുമാനവും കണ്ടെത്തുന്നു. പഠനവും ചികിത്സയും തുടരാൻ പാകത്തിൽ അനുകൂലമായൊരു കോടതി വിധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിജേഷിപ്പോൾ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018