Keralam

എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സിപിഐ ജില്ലാ നേതൃത്വം; അനധികൃത നിര്‍മാണത്തിന് കൂട്ടുനില്‍ക്കില്ല;  സബ് കളക്ടറോട് മോശമായി പെരുമാറിയതില്‍ വിശദീകരണം തേടുമെന്ന് സിപിഐഐമ്മും 

മൂന്നാറില്‍ സബ് കളക്ടര്‍ തടഞ്ഞ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തെ അനുകൂലിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ തള്ളി സിപിഐ ജില്ലാ നേതൃത്വം. കെട്ടിട നിര്‍മാണം നിയമവിരുദ്ധമാണ്. അതിന് പിന്തുണ നല്‍കിയ എംഎല്‍എയുടെ നടപടി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍മാണത്തിനെതിരായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കരുതുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ഥലത്ത് യാതൊരു നടപടി ക്രമവുമില്ലാതെ നിര്‍മാണം നടത്താന്‍ കഴിയില്ല, പ്രളയത്തില്‍ മുങ്ങിപ്പോയ സ്ഥലമാണത്. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ് അവിടെ നിര്‍മാണം നടത്തിയത്. അതിന് പിന്തുണ കൊടുത്ത എംഎല്‍എയുടെ നടപടി അങ്ങേയറ്റം നീതിരഹിതവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയുമാണ്.
കെകെ ശിവരാമന്‍

നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞ ദേവികുളം സബ് കളക്ടര്‍ രേണു രാജിനോട് മോശമായി പെരുമാറിയെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. പരസ്പര മാന്യതടെയും ബഹുമാനത്തോടെയും പ്രവര്‍ത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെന്നും എംഎല്‍എയെ പാര്‍ട്ടി നിയന്ത്രിക്കണമെന്നും ശിവരാമന്‍ പറഞ്ഞു.

സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജില്ലാ നേതൃത്വവും അറിയിച്ചിട്ടുണ്ട്.

മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിടത്തിനാണ് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടറുടെ നടപടി. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എയുടെ വാദം.

തുടര്‍ന്ന് സബ് കളകടറെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ചും എംഎല്‍എ ആക്ഷേപിച്ചിരുന്നു. രേണു രാജ് മോശമായി പെരുമാറിയെന്നും എംഎല്‍എ ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018