Keralam

സിപിഐഎം നിയന്ത്രണത്തിനുള്ള അമ്പലത്തിന് ദളിത് കുടുംബങ്ങളോട് അയിത്തം; എഴുന്നള്ളിപ്പ് ദളിത് വീടുകളിലേക്കില്ല; പൊതുസമവായമാണ് വേണ്ടതെന്ന് എം പ്രകാശന്‍ 

കണ്ണൂര്‍ അഴീക്കലില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ദളിത് വീടുകളെ ഒഴിവാക്കി തിരുവാഭരണ എഴുന്നള്ളിപ്പ്. പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്ര ഭാരവാഹികളാണ് ഉത്സവത്തിനോടനുബന്ധിച്ച ആചാരങ്ങളുടെ പേരില്‍ ദളിത് കുടുംബങ്ങളോട് വിവേചനം പുലര്‍ത്തുന്നത്.

അമ്പലത്തില്‍ ദളിതര്‍ക്ക് പ്രവേശിക്കാമെങ്കിലും ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന തിരുവാഭരണ എഴുന്നള്ളിപ്പ് ദളിതരുടെ വീടുകളിലേക്ക് പ്രവേശിപ്പിക്കാറില്ല. എല്ലാ വിശ്വാസികളുടെയും വീടുകളിലൂടെ തിരുവാഭരണ എഴുന്നള്ളിപ്പ് നടത്താറുണ്ട്. എന്നാല്‍ നാനൂറിലധികമുള്ള ദളിത് കുടുംബങ്ങളെ വീടുകളില്‍ തിരുവാഭരണവുമായി വീടുകളില്‍ വെളിച്ചപ്പാട് കയറില്ല.

വര്‍ഷങ്ങളായി ഫെബ്രുവരി ആദ്യ ആഴ്ചകളിലായാണ് അഴീക്കല്‍ അമ്പലത്തില്‍ ഉത്സവം അരങ്ങേറാറുള്ളത്. ഇതിന്റെ ഭാഗമായി നടത്തുന്ന തിരുവാഭരണ എഴുന്നള്ളിപ്പിലാണ് ദളിത് കുടുംബങ്ങളെ മാറ്റിനിര്‍ത്തുന്നത്.

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം, എന്നാല്‍ അവരുടെ വീടുകളില്‍ ദേവിയുടെ ഉടവാള്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വാദം.

എഴുന്നള്ളിപ്പില്‍നിന്നും ഒഴിവാക്കുന്നതിലൂടെ പൊതുസമൂഹത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നതായാണ് തങ്ങള്‍ക്ക് അനുഭവപ്പെടുന്നതെന്നും അപമാനിതരാവുകയാണെന്നും ദളിത് കുടുംബങ്ങള്‍ തുറന്നു പറയുന്നു.

ശബരിമല സ്ത്രീപ്രവേശന വിധിയെ സ്വാഗതം ചെയ്യുകയും നവോത്ഥാന കേരളത്തിനായി കാമ്പയിനുകള്‍ നടത്തുകയും ചെയ്ത സിപിഐഎമ്മിന്റെ നിയന്ത്രണത്തിലാണ് അമ്പലം എന്നതാണ് ഇതിലെ വിരോധാഭാസം. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അമ്പലത്തിലാണ് വര്‍ഷങ്ങളായുള്ള ഈ തൊട്ടുകൂടായ്മ തുടരുന്നതെന്ന് പട്ടിക സമാജം(കെപിജെഎസ്) സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ പറഞ്ഞു.

അതേസമയം, വര്‍ഷങ്ങളായി തുടരുന്ന ആചാരം ഒറ്റരാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്ഷേത്ര ഭരണസമിതി. ഇത് ജാതി വിവേചനമോ അയിത്തമോ അല്ല. വര്‍ഷങ്ങളായുളള ആചാരമാണ്. വിഷയം കോടതിയിലുള്ള പരിഗണനയിലാണെന്നും ഭരണസമിതി സെക്രട്ടറി പിപി ഗംഗാധരന്‍ പ്രതികരിച്ചു.

ദളിത് കുടുംബങ്ങളെ ഒഴിവാക്കിയാണ് തിരുവാഭരണ എഴുന്നള്ളിപ്പ് നടത്തുന്നത് എന്ന് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ എം പ്രകാശന്‍ സമ്മതിച്ചു. എന്നാല്‍ ക്ഷേത്രം ഒരു പ്രത്യേക സമൂദായത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ ശബരിമലയില്‍ എടുത്തുപോലെ ഒരു നിലപാടെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. വിഷയത്തില്‍ ഒരു പൊതുസമവായമാണ് ആവശ്യമെന്നും പ്രകാശന്‍ അഭിപ്രായപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018