Keralam

കലാഭവന്‍ മണിയുടെ മരണം: സിബിഐ കേസ് അവസാനിപ്പിച്ചേക്കും; ദുരൂഹമെങ്കിലും കൊലപാതകമല്ലെന്ന് അന്വേഷണ സംഘം

കലാഭവന്‍ മണി
കലാഭവന്‍ മണി

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം സിബിഐ അവസാനിപ്പിക്കാനൊരുങ്ങുന്നു. സുഹൃത്തുക്കളായ ഏഴുപേരുടെ നുണ പരിശോധനയോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.

മരണത്തില്‍ ദുരൂഹതകലുണ്ടെങ്കിലും കൊലപാതക സാധ്യത കുറവാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അഭിനേതാക്കളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരും മണിയുടെ സഹായികളായ ജോബി സെബാസ്റ്റിന്‍ ,അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരെയുമാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. പരിശോധനയ്ക്ക് തയ്യാറാണെന്ന് ഇവര്‍ കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ മണി കുഴഞ്ഞു വീണ ദിവസം മണിക്ക് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നുണ പരിശോധനയക്ക് വിധേയരാക്കാന്‍ സമ്മതം കൂടി ആവശ്യമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കളോട് സമ്മതം അറിയിക്കാന്‍ അറിയിച്ചിരുന്നത്.

2016 മാര്‍ച്ച് ആറിനായിരുന്നു മണിയുടെ മരണം. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത സുഹൃത്തുക്കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.

കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ഗുരുതരമായ കരള്‍ രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

മണിയുടെ മരണം അസ്വാഭിവകമാണെന്നാണ് സിബിഐ സമര്‍പ്പിച്ചിരിക്കുന്ന എഫ്ഐആര്‍, എങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018