Keralam

ഹൈക്കോടതിയിലേക്ക് സബ് കളക്ടര്‍; പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ സത്യവാങ്മൂലം നല്‍കും, എംഎല്‍എയുടെ നടപടിയും അറിയിക്കും 

മൂന്നാറില്‍ പഞ്ചായത്ത് നടത്തിവരുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ രേണു രാജ്. റവന്യു വകുപ്പിന്റെ നടപടി തടഞ്ഞ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നടപടിയും കോടതിയെ അറിയിക്കുമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. താന്‍ ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചാണ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതെന്നും എംഎല്‍എയോട് മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എംഎല്‍എ തന്നോട്‌ പരുഷമായി സംസാരിച്ചെന്നും അവര്‍ ആരോപിച്ചു.

സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ റവന്യുവകുപ്പും സിപിഐയും രംഗത്തുവന്നിരുന്നു. സിപിഐഎം എംഎല്‍എയോട് വിശദീകരണം തേടുമെന്നും പറഞ്ഞിരുന്നു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്തിന്റെ നിര്‍മ്മാണമെന്നും സബികളക്ടര്‍ പറഞ്ഞു. മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിടത്തിനാണ് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. പുഴയോരം കയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടറുടെ നടപടി. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എ റവന്യവകുപ്പിന്റെ നടപടി തടയാന്‍ ശ്രമിച്ചത്.

തുടര്‍ന്ന് സബ് കളകടറെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ചും എംഎല്‍എ ആക്ഷേപിച്ചിരുന്നു. രേണു രാജ് മോശമായി പെരുമാറിയെന്നും എംഎല്‍എ ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ സിപിഐഎം ജില്ലാ നേതൃത്വവും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും രംഗത്തുവന്നിരുന്നു.

റവന്യു വകുപ്പ് സബ്കളക്ടര്‍ക്ക് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തുവന്നിരുന്നു. ദേവീകുളം സബ്കളക്ടറുടെ നടപടി നിയമാനുസൃതമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കോടതി വിധിയനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയ്ക്ക് തെറ്റ് പറ്റിയോ എന്ന കാര്യം അവര്‍ പരിശോധിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018