Keralam

വിവാദമായപ്പോള്‍ സബ് കളക്ടറോട് ഖേദപ്രകടനം; ഒപ്പം ഇനിയും എതിര്‍ക്കുമെന്ന മുന്നറിയിപ്പും; നിലപാടില്‍ മാറ്റമില്ലാതെ എസ് രാജേന്ദ്രന്‍ എംഎല്‍എ 

ദേവികുളം സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ. പരാമര്‍ശങ്ങള്‍ സബ് കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ ഒരുമാറ്റവുമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ എതിര്‍ക്കുമെന്നും എംഎല്‍എ അറിയിച്ചു.

മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടര്‍ രേണു രാജിന്റെ നടപടി. എന്നാല്‍ നടപടിയെ എതിര്‍ത്ത് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയതോടെ എംഎല്‍എയും ദേവികുളം സബ്കളക്ടറും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയായിരുന്നു.

തുടര്‍ന്ന് സബ് സബ്കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ച് എംഎല്‍എ അധിക്ഷേപിച്ചിരുന്നു. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് എംഎല്‍എക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് രേണു രാജ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

രേണു രാജ് മോശമായി പെരുമാറിയെന്ന് എംഎല്‍എ ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. താന്‍ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോള്‍ തന്റെ കാര്യം താന്‍ നോക്ക്, എന്റെ കാര്യം ഞാന്‍ നോക്കാം' എന്ന് രേണു രാജ് പറഞ്ഞെന്നായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ആരോപണം. എന്നാല്‍ രേണുരാജ് ആരോപണത്തെ തള്ളുകയും എംഎല്‍എ എന്ന് മാത്രമെ വിളിച്ചിട്ടുള്ളു എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

കെട്ടിട നിര്‍മ്മാണത്തെ അനുകൂലിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ തള്ളി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. കെട്ടിട നിര്‍മാണം നിയമവിരുദ്ധമാണ്. അതിന് പിന്തുണ നല്‍കിയ എംഎല്‍എയുടെ നടപടി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍മാണത്തിനെതിരായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കരുതുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ ദേവികുളം സബ് കളക്ടര്‍ രേണു രാജിനോട് മോശമായി പെരുമാറിയെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. പരസ്പര മാന്യതയോടെയും ബഹുമാനത്തോടെയും പ്രവര്‍ത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെന്നും എംഎല്‍എയെ പാര്‍ട്ടി നിയന്ത്രിക്കണമെന്നും ശിവരാമന്‍ വ്യക്തമാക്കിയിരുന്നു. സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജില്ലാ നേതൃത്വവും അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018