Keralam

‘ശബരിമല ദര്‍ശനം നടത്തിയത് ആരോടും വാശി തീര്‍ക്കാനല്ല’; കുട്ടികളെ കാണാന്‍ നിയമപോരാട്ടം നടത്തുമെന്ന് കനകദുര്‍ഗ  

കനകദുര്‍ഗ
കനകദുര്‍ഗ

ശബരിമല ദര്‍ശനം നടത്തിയത് ആരോടുമുള്ള വാശി തീര്‍ക്കാനല്ലെന്ന് സുപ്രീം കോടതി വിധിയേത്തുടര്‍ന്ന ക്ഷേത്രപ്രവേശനം നടത്തിയ കനകദുര്‍ഗ. ദര്‍ശനം നടത്തിയതിന് ശേഷം തനിക്കും ബിന്ദു തങ്കം കല്യാണിയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയരുന്നത്. കുട്ടികളെ കാണാന്‍ ഇനിയും അനുവദിച്ചില്ലെങ്കില്‍ ശക്തമായ നിയപോരാട്ടം നടത്തും. തോന്നിയാല്‍ ശബരിമലയില്‍ ഇനിയും പോകുമെന്നും കനകദുര്‍ഗ വ്യക്തമാക്കി. ബിന്ദുവിനൊപ്പം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു കനകദുര്‍ഗയുടെ പ്രതികരണം.

കോടതി ഉത്തരവ് പ്രകാരം ഭര്‍തൃവീട്ടില്‍ പ്രവേശനം ലഭിക്കാനായെങ്കിലം മക്കള്‍ കൂടെയില്ലാത്തതിന്റെ വിഷമത്തിലാണ് ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നതെന്ന് കനകദുര്‍ഗ പറഞ്ഞിരുന്നു. പെരിന്തല്‍മണ്ണയിലെ ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയെങ്കിലും കനകദുര്‍ഗയ്ക്ക് കുടുംബം വീണ്ടും ഭ്രഷ്ട് കല്‍പിച്ചിരുന്നു. വിധിയേത്തുടര്‍ന്ന് കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും സ്വന്തം വീട്ടില്‍ നിന്ന് വാടകവീട്ടിലേക്ക് മാറിത്താമസിച്ചു.

കനകദുര്‍ഗ കോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസം ചവിട്ടിമെതിച്ചെന്നും അങ്ങനെയുള്ള വ്യക്തിക്കൊപ്പം താമസിക്കില്ലെന്നുമാണ് ഇരുവരും പറയുന്നത്. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെ കനകദുര്‍ഗ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. വീട്ടില്‍ കയറാന്‍ ശ്രമിച്ച തന്നെ ഭര്‍തൃവീട്ടുകാര്‍ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കനകദുര്‍ഗ പരാതി നല്‍കിയത്. സുമതി പട്ടികകൊണ്ട് തലയ്ക്ക് അടിച്ചെന്നായിരുന്നു പരാതി.

ആശുപത്രിയില്‍ നിന്ന് തിരികെ യെത്തിയ ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിച്ചിരുന്നത്. സംഘ്പരിവാര്‍ ഭീഷണികളേത്തുടര്‍ന്ന് കനകദുര്‍ഗയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018