Keralam

മൂന്നാര്‍ കയ്യേറ്റം: മണിക്കൂറുകള്‍ക്കകം എജി ഓഫീസിന്റെ നിലപാട് മാറ്റം; എസ് രാജേന്ദ്രന്‍ എംഎല്‍എ അടക്കം അഞ്ച് പേരെ എതിര്‍കക്ഷികളാക്കി ഹര്‍ജി

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനെതിരെയുള്ള നടപടികള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ നിലപാട് മാറ്റി അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്. ദേവികുളം സബ്കളക്ടര്‍ രേണു രാജ് ആവശ്യപ്പെട്ട പ്രകാരം സിപിഐഎം എംഎല്‍എ രാജേന്ദ്രന്‍ അടക്കം അഞ്ച് പേരെ എതിര്‍കക്ഷികളാക്കി എജി ഓഫീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാകും ഹര്‍ജി.

അനധികൃത നിര്‍മ്മാണത്തിനെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന സബ് കളക്ടര്‍ രേണു രാജിന്റെ ശുപാര്‍ശ തള്ളി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് എജി ഓഫീസിന്റെ നിലപാട് മാറ്റം. കോടതി തീരുമാനിക്കട്ടേയെന്നാണ് എ ജിയുടെ നിര്‍ദ്ദേശമെന്നും നിയമലംഘനം ഹൈക്കോടതിയെ അറിയിക്കാന്‍ ധാരണയായെന്നുമാണ് വൈകിട്ട് അഡീഷണല്‍ എജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം രേണു രാജ് വ്യക്തമാക്കിയിരുന്നത്.

മൂന്നാര്‍ പഞ്ചായത്തിലെ അനധികൃതനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടണം, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം എന്നീ കാര്യങ്ങളായിരുന്നു സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിന്റെ മുന്നില്‍ വെച്ചത്.

മൂന്നാറിലെ അനധികൃത കയ്യേറ്റത്തേക്കുറിച്ചും നടപടിയെടുത്തപ്പോള്‍ നേരിടേണ്ടിവന്ന അനുഭവങ്ങളും ചൂണ്ടിക്കാട്ടി ദേവികുളം സബ്കളക്ടര്‍ രേണു രാജ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ദേവികളും എംഎല്‍എ എസ് രാജേന്ദ്രന്റെ അധിക്ഷേപവും റിപ്പോര്‍ട്ടിലുണ്ട്. എംഎല്‍എ പൊതുജനമധ്യത്തില്‍ അധിക്ഷേപിച്ചു, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കാര്യങ്ങള്‍ രേണു രാജ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018