Keralam

സിപിഐഎമ്മിനെ കുടുക്കി അരിയില്‍ ഷുക്കൂര്‍ കൊലക്കേസ്; ഷുക്കൂര്‍ കൊല്ലപ്പെട്ടതെങ്ങനെ?

സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഷുക്കൂര്‍ വധക്കേസ് കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. 2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ സ്വദേശിയും എംഎസ്എഫിന്റെ പ്രാദേശിക നേതാവുമായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

2012 ഫെബ്രുവരി 20ന് പി ജയരാജനും ടിവി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായി മണിക്കൂറുകള്‍ക്കുശേഷം ഷുക്കൂറിനെ വധിച്ചെന്നാണ് കേസ്. സിപിഐഎം ശക്തികേന്ദ്രമായ കീഴറ കണ്ണപുരത്തെ വള്ളുവന്‍ കടവില്‍വച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഷുക്കൂറിനെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയില്‍ പ്രദേശത്തെ ഒരു വീട്ടില്‍ രണ്ടര മണിക്കൂറോളം ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് അരിയില്‍ ലോക്കല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. സക്കരിയയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ലീഗ് ആക്രമണത്തിനുശേഷം പരിക്കേറ്റ പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി മുറിയില്‍വെച്ച് ഇവരുടെ സാന്നിധ്യത്തിലാണ് സിപിഐഎം പ്രാദേശിക നേതാക്കള്‍ കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തുകയും കൊലപാതകത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തതെന്നാണ് ആരോപണം.

ഗൂഢാലോചനയില്‍ പി ജയരാജനും ടിവി രാജേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കണ്ണൂരിലെ പാര്‍ട്ടി കോടതിയുടെ തീരുമാനപ്രകാരമാണ് കൊല നടത്തിയത് എന്ന ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.

2012 ആഗസ്ത് 24-നാണ് പോലീസ് കേസില്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2013 ഡിസംബറില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ടിവി രാജേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തലശ്ശേരി സെഷന്‍സ് കോടതി വിചാരണ തുടങ്ങിയ കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പി ജയരാജനും ടിവി രാജേഷും വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ സ്റ്റേ ചെയ്തിരുന്നു.

ഒടുവില്‍ കേസില്‍ കക്ഷി ചേര്‍ന്ന ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയും സിബിഐ അന്വേഷണം അനുവദിക്കുകയായിരുന്നു. ജയരാജനും രാജേഷിനുമെതിരെ ചുമത്തിയ വകുപ്പുകള്‍ പര്യാപ്തമല്ലെന്നായിരുന്നു ആത്തിക്കയുടെ വാദം.

തിരുവനന്തപുരം സിബിഐ അഡീഷണല്‍ സൂപ്രണ്ട് വൈ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിലെ സാക്ഷികളെ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസ് ഏറ്റെടുത്ത സിബിഐ 2016 ജൂണ്‍ 15-ന് ഷുക്കൂറിന്റെ വീട്ടിലെത്തി പരാതിക്കാരിയായ ആത്തിക്കയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കേസിന്റെ ആദ്യഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിന്റെ കൊലപാതക ശ്രമം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തിന് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമാണ്. നേരത്തെ എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കുറ്റപത്രം ഇപ്പോള്‍ തലശ്ശേരി കോടതിയിലേക്ക് മാറ്റുകയാണ് ചെയ്തത്.

ഡിവൈഎഫ്‌ഐ കണ്ണപുരം വില്ലേജ് കമ്മറ്റി അംഗം കിഴക്കേവീട്ടില്‍ കെവി സുമേഷാണ് കേസില്‍ ഒന്നാംപ്രതി. തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയാ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന്‍ ബിജുമോന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.

കേസില്‍ ടി വി രാജേഷിനെയും പി ജയരാജനെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും മാസങ്ങള്‍ക്കു ശേഷം ജാമ്യത്തിലിറങ്ങി. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ജയരാജനും രാജേഷും നല്‍കിയ ഹരജി നേരത്തേ സുപ്രിംകോടതി തള്ളിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018