Keralam

സബ്കളക്ടര്‍ക്കെതിരായ പരാമര്‍ശം, എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ദേവികുളം സബ്കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ ദേവീകുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. എംഎല്‍എയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടും. സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ എംഎല്‍എ പ്രസ്താവന നടത്തിയെന്നാണ് വനിതാ കമ്മീഷന്‍ വിലയിരുത്തല്‍.

മൂന്നാര്‍ പഞ്ചായത്തില്‍ അനധികൃത നിര്‍മ്മാണം തടഞ്ഞ സബ്കളക്ടറെ ബുദ്ധിയില്ലാത്തവള്‍ എന്ന് വിളിച്ച് എംഎല്‍എ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ റവന്യൂവകുപ്പും, സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐഎം എംഎല്‍എയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പിന്നീട് എംഎല്‍എ ഖേദപ്രകടനം നടത്തിയിരുന്നു. പരാമര്‍ശങ്ങള്‍ സബ്കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നുമാണ് രാജേന്ദ്രന്‍ പറഞ്ഞത്. കെട്ടിട നിര്‍മ്മാം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും തടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടര്‍ രേണു രാജിന്റെ നടപടി. എന്നാല്‍ നടപടിയെ എതിര്‍ത്ത് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയതോടെ എംഎല്‍എയും ദേവികുളം സബ്കളക്ടറും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയായിരുന്നു.

തുടര്‍ന്ന് സബ് സബ്കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ച് എംഎല്‍എ അധിക്ഷേപിച്ചിരുന്നു. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് എംഎല്‍എക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് രേണു രാജ് അറിയിച്ചിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018