Keralam

എസ് രാജേന്ദ്രന്റെ പരാമര്‍ശം നിലപാടിന് വിരുദ്ധമെന്ന് സിപിഐഎം; ‘സ്ത്രീ ശാക്തീകരണത്തിനായി നിലകൊള്ളുന്ന പാര്‍ട്ടിയാണിത്’  

ദേവികുളം സബ്കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി. എസ് രാജേന്ദ്രന്റെ പരാമര്‍ശം അനുചിതമാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. എംഎല്‍എയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടിന് എതിരാണെന്നും സിപിഐഎം ജില്ലാ നേതൃത്വം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എംഎല്‍എയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. സ്ത്രീശാക്തീകരണത്തിനായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഐഎം. കൂടിയാലോചനകള്‍ക്ക് ശേഷം നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.   
സിപിഐഎം   

മൂന്നാറിലെ അനധികൃത കയ്യേറ്റത്തേക്കുറിച്ചും നടപടിയെടുത്തപ്പോള്‍ നേരിടേണ്ടിവന്ന അനുഭവങ്ങളും ചൂണ്ടിക്കാട്ടി ദേവികുളം സബ്കളക്ടര്‍ രേണു രാജ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ദേവികളും എംഎല്‍എ എസ് രാജേന്ദ്രന്റെ അധിക്ഷേപവും റിപ്പോര്‍ട്ടിലുണ്ട്. എംഎല്‍എ പൊതുജനമധ്യത്തില്‍ അധിക്ഷേപിച്ചു, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കാര്യങ്ങള്‍ രേണു രാജ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടര്‍ രേണു രാജിന്റെ നടപടി. എന്നാല്‍ നടപടിയെ എതിര്‍ത്ത് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയതോടെ എംഎല്‍എയും ദേവികുളം സബ്കളക്ടറും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് സബ് സബ്കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ച് എംഎല്‍എ അധിക്ഷേപിച്ചിരുന്നു.

ഇതിനെതിരെ റവന്യൂവകുപ്പും, സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐഎം എംഎല്‍എയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പിന്നീട് എംഎല്‍എ ഖേദപ്രകടനം നടത്തി. പരാമര്‍ശങ്ങള്‍ സബ്കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നുമാണ് രാജേന്ദ്രന്‍ പറഞ്ഞത്. കെട്ടിട നിര്‍മ്മാം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും തടയുമെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടര്‍ക്കെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018