Keralam

സര്‍ക്കാര്‍ സബ്കളക്ടറെ പിന്തുണയ്ക്കും, മറിച്ച് ഒരഭിപ്രായമില്ലെന്ന് റവന്യൂമന്ത്രി; എസ് രാജേന്ദ്രനെ പാര്‍ട്ടി തന്നെ തളളി പറഞ്ഞതാണെന്ന് കാനം, നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ല 

സബ്കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് കാനം. നിര്‍വഹിച്ചത് സ്വന്തം ഉത്തരവാദിത്തം. നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ട്. നിയമാനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തളളിയിട്ടുണ്ട്.

അതിനിടെ രേണുരാജിനെ പിന്തുണച്ച് റവന്യൂമന്ത്രിയും രംഗത്തെത്തി. സബ്കളക്ടറുടെ നടപടി നിയമാനുസൃതമാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ സബ്കളക്ടറെ പിന്തുണയ്ക്കും മറിച്ച് ഒരു അഭിപ്രായമില്ല.

മൂന്നാര്‍ പഞ്ചായത്തില്‍ നടത്തിയ അനധികൃത നിര്‍മ്മാണത്തില്‍ സബ്കളക്ടര്‍ രേണുരാജ് ഇന്ന് എജിയ്ക്കും റവന്യൂസെക്രട്ടറിയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട്. പഞ്ചായത്തിന്റെ നടപടി കോടതി വിധിയുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ട്. സബ്കളക്ടര്‍ക്കെതിരായ വ്യക്തിപരമായി പരാമര്‍ശത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇതില്‍ വ്യക്തിപരമായി അധിക്ഷേപിച്ചതിനെ കുറിച്ചുളള പരാമര്‍ശമുണ്ട്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സബ്കളക്ടര്‍ തടഞ്ഞിരുന്നു. മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിയ കെട്ടിട നിര്‍മ്മാണത്തിനാണ് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പുഴയോരം കയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്കളക്ടറുടെ നടപടി. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരുടെയും അനുമതിയില്ലെന്ന് പറഞ്ഞാണ് എംഎല്‍എ റവന്യൂവകുപ്പിന്റെ നടപടി തടയാന്‍ ശ്രമിച്ചത്.

സബ്കളക്ടര്‍ രേണുരാജിനെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ചും എംഎല്‍എ ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ റവന്യുവകുപ്പും സിപിഐയും രംഗത്തുവന്നിരുന്നു. സിപിഐഎം എംഎല്‍എയോട് വിശദീകരണം തേടുമെന്നും പറഞ്ഞിരുന്നു.

റവന്യു വകുപ്പ് സബ്കളക്ടര്‍ക്ക് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തുവന്നിരുന്നു. ദേവീകുളം സബ്കളക്ടറുടെ നടപടി നിയമാനുസൃതമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കോടതി വിധിയനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയ്ക്ക് തെറ്റ് പറ്റിയോ എന്ന കാര്യം അവര്‍ പരിശോധിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018