Keralam

‘മഞ്ജു വാര്യർ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും പുറത്തായി’; കുടിൽ കെട്ടി സത്യഗ്രഹത്തിന് വയനാട്ടിലെ ആദിവാസികൾ

നടി മഞ്ജു വാര്യർ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന്  വയനാട് പരിക്കുനിയിലെ ആദിവാസി കുടുംബങ്ങൾ. മഞ്ജു  വാര്യർ ഫൗണ്ടേഷൻറെ പേരിൽ  കോളനി നിവാസികൾക്ക് ഒരു കോടി എൺപത് ലക്ഷം രൂപ ചിലവാക്കി വീടും അടിസ്ഥാന സൗകര്യങ്ങളും പണിത് കൊടുക്കാമെന്ന് രണ്ട് വർഷം മുമ്പ് രേഖാമൂലം  ഉറപ്പ് നൽകിയിരുന്നു . ഈ വാഗ്ദാനം വിശ്വസിച്ചതിനാൽ മറ്റു സർക്കാർ പദ്ധതികളിൽ നിന്നും പുറത്തായി നരകതുല്യമായ ജീവിതം നയിക്കുകയാണ് തങ്ങളെന്ന് സമരത്തിനൊരുങ്ങുന്ന ആദിവാസികൾ പറയുന്നു.

2017 ജനുവരി 20 നാണ് വയനാട് ജില്ലയിലെ പനമരത്തുള്ള പരക്കുനിയിലെ ആദിവാസി വിഭാഗത്തിലുള്ളവർക്ക് വീട് വെച്ച് കൊടുക്കാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ അധികൃതർക്ക് കത്ത് നൽകുന്നത്. വയനാട് ജില്ലാ കളക്ടർക്കും പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തും ഈ കത്ത് പ്രകാരമുള്ള നിർമ്മാണങ്ങൾക്ക് അനുമതിയും നൽകി.

ഈ അനുമതികളെല്ലാം സർക്കാരിൽ നിന്ന് ലഭിച്ചിട്ടും മഞ്ജുവാര്യർ ഫൗണ്ടേഷൻ വാഗ്ദാന ലംഘനം നടത്തിയെന്നാണ് ആദിവാസികൾ ആരോപിക്കുന്നത്. പരക്കുനിയിലെ ആദിവാസി വിഭാഗത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പണിയ വിഭാഗത്തിൽ പെട്ടവരാണിവർ. ഈ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ട്രൈബൽ കോളനി ഭവന നിർമ്മാണ ഫണ്ട്, ലൈഫ് ഭവന നിർമ്മാണ ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തുടങ്ങിയവ നിഷേധിക്കപ്പെട്ടതായും ഇവർ വ്യക്തമാക്കുന്നു.

ഞങ്ങൾ വീട് വെക്കാൻ അപേക്ഷ കൊടുത്തപ്പോ പറഞ്ഞു,നിങ്ങൾക്ക് മഞ്ജു വാര്യരുടെ വീട് വന്നിട്ടുണ്ടല്ലോ പിന്നെന്തിനു അപേക്ഷയെന്ന്. ഞങ്ങൾക്ക് വിദ്യാഭ്യാസമൊന്നുമില്ലല്ലോ. മഞ്ജു വാര്യരുടെ വീടിനു എവിടേക്കാണെന്ന് വെച്ച ഞങ്ങൾ പോവാ? പിന്നെ ഞങ്ങളുടെ മെമ്പറോട് ചോതിച്ചപ്പോളാണ് ഇങ്ങനൊരു പദ്ധതിയുണ്ട്, അന്വേഷിക്കാം, അവർ ഉറപ്പ് തന്നതാണല്ലോ എന്ന പറയുന്നത്. ഞങ്ങളെ പറ്റിക്കരുത്. മഞ്ജു വാര്യരോട് ഞങ്ങൾ പോയി ആവശ്യപ്പെട്ടിട്ടില്ല വീട് ഉണ്ടാക്കി തരണമെന്ന്. അവർ പദ്ധതിയുമായി ഇങ്ങോട്ട് വന്നതാണ്. ആളുകളെ വിട്ട് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചാണ് ഇത്രയും കോളനി ഏറ്റെടുക്കാമെന്ന് എഗ്രിമെന്റ് വെച്ചത്. ഞങ്ങൾ അറിയാതെ ഞങ്ങളുടെ കോളനിയുടെ മേലെ അവർ എങ്ങനെ എഗ്രിമെന്റ് വെച്ച്? ആ ചോദ്യത്തിന് അവർ ഉത്തരം തരണം. ഇനി ഞങ്ങൾ സമരം ചെയ്യും. ആ പദ്ധതി ഞങ്ങൾക്ക് കിട്ടിയിരിക്കണം. അതിനു വേണ്ടി എവിടെ പോകാനും ഞങ്ങൾ തയ്യാറാണ്. 
ഇന്ദിര (കോളനി നിവാസി)

57 കുടുംബങ്ങൾ കോളനിയിലുണ്ട്. നാളിതു വരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ഇവിടെ ആരംഭിച്ചിട്ടില്ല.ഇതിനെ തുടർന്നാണ് ഇവർ പരസ്യ പ്രതിഷേധത്തിന് തീരുമാനമെടുത്തത്. വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചതിനു ഫെബ്രുവരി 13 നു മഞ്ജു വാര്യരുടെ തൃശ്ശൂരുള്ള വീടിനു മുന്നിലാണ് കുടിൽ കെട്ടി സത്യാഗ്രഹം ചെയ്യുക.

വീടുകൾ, ടോയ്ലറ്റ്, കമ്മ്യൂണിറ്റി ലൈബ്രറി, സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലനം, കുട്ടികൾക്ക് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പരിശീലനം, ആദിവാസി വിദ്യാർത്ഥികൾക്ക് ജോലി നേടാൻ ആവശ്യമായ കൗൺസിലിംഗ് തുടങ്ങിയവയാണ് ഫൗണ്ടേഷൻ അനുമതിക്കായി സമർപ്പിച്ച പദ്ധതിയിലുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018