Keralam

‘മന്ത്രി ബാലന്‍ മതിയായ യോഗ്യതയില്ലാതെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തി’; ബന്ധു നിയമനത്തിന് പിന്നാലെ അടുത്ത ആരോപണവുമായി പികെ ഫിറോസ്‌ 

പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പു മന്ത്രി എകെ ബാലന്‍ നിയമവിരുദ്ധമായി നിയമനങ്ങള്‍ നടത്തിയെന്ന ആരോപണവുമായി പികെ ഫിറോസ്. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭുഷനെ ‘കിര്‍ത്താഡ്‌സി’ല്‍ സ്ഥിരപ്പെടുത്തി. ഇത് വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്നാണെന്നും പികെ ഫിറോസ് പറഞ്ഞു.

ചട്ടം 39 ദുരുപയോഗം ചെയ്തുകൊണ്ടാണ് നിയമനം നടത്തിയത്. മണിഭൂഷന്റെ നിയമനം ന്യായീകരിക്കുന്നതിനായി മറ്റ് മൂന്ന് പേരെക്കൂടി നിയമിച്ചു. സര്‍ക്കാരിന്റെ ഇഷ്ടപ്രകാരമുള്ള നിയമനങ്ങളാണ് ഇവിടെ നടക്കുന്നത്. യോഗ്യതകള്‍ ഇല്ലാതെ നിയമിച്ച നാലു പേരുടെയും നിയമനം റദ്ദ് ചെയ്യണമെന്നും അന്വേഷണം നേരിടണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.

മണിഭൂഷന്‍, ഇന്ദു വി മേനോന്‍, മിനി പിവി, സജിത് കുമാര്‍ എന്നിവര്‍ക്കാണ് മതിയായ യോഗ്യതയില്ലാതെ നിയമിച്ചത്. മണിഭൂഷന്‍, ഇന്ദു വി മേനോന്‍ എന്നിവരെ കിര്‍ത്താഡ്‌സില്‍ ലെക്ചററായും മിനിയെ റിസര്‍ച്ച് അസിസ്റ്റന്റായും സജിത് കുമാറിനെ റിസര്‍ച്ച് ഓഫീസറായുമാണ് നിയമിച്ചത്. ഇതിനെല്ലാം സര്‍വീസ് റൂളില്‍ പറയുന്ന യോഗ്യത എംഫില്‍ അല്ലെങ്കില്‍ പിഎച്ച്ഡി ഉണ്ടാകണമെന്നതാണ്. എന്നാല്‍ ആ യോഗ്യത ഇവര്‍ക്കാര്‍ക്കുമില്ലെന്നും സജിത് കുമാറിന് മറ്റൊരു കോഴ്‌സിലാണ് എംഫില്‍ ഉള്ളതെന്നും പികെ ഫിറോസ് ആരോപിക്കുന്നു.

സര്‍വീസ് റൂളിലെ യോഗ്യത തിരുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ വന്നപ്പോള്‍ ചട്ടം 39 വകുപ്പ് ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത് നിയമമന്ത്രി കൂടിയായ എകെ ബാലന്റെ അറിവോടെയായിരുന്നുവെന്നും പികെ ഫിറോസ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018