Keralam

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം, വോട്ടവകാശം ഇല്ലെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും സുപ്രീംകോടതി   

കൊടുവളളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം, വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. എംഎല്‍എ എന്ന നിലയിലുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും സുപ്രീംകോടതി. സുപ്രീംകോടതി നടപടിയില് സന്തോഷമുണ്ടെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു.

എതിര്‍ സ്ഥാനാര്‍ത്ഥി റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാണ് ഹൈക്കോടതി കാരാട്ട റസാഖിനെ അയോഗ്യനാക്കിയത്. എംഎ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു ഹര്‍ജി.

കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി എതിര്‍സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ എംഎ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. വിധിക്ക് താല്‍ക്കാലിക സ്റ്റേയും ഹൈക്കോടതി നല്‍കിയിരുന്നു.

സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം നല്‍കി കൊണ്ടാണ് 30 ദിവസത്തേക്ക് തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി മരവിപ്പിച്ചത്. വിജയം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ്‌ സ്‌റ്റേ ചെയ്തത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കാരാട്ട് റസാഖിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് 30 ദിവസത്തേക്ക് താത്ക്കാലിക സ്റ്റേ അനുവദിച്ചത്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭ നടപടികളില്‍ പങ്കെടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായി തേജോവധം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചതിനൂടെ കാരാട്ട് റസാഖ് അഴിമതി നടത്തിയെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

റസാഖ് മാസ്റ്റര്‍ വാര്‍ഡ് കൗണ്‍സിലായിരുന്ന കാലത്ത് ഒരാളുടെ കയ്യില്‍ നിന്നും 20000 രൂപ തട്ടിയെടുത്തു എന്ന തരത്തില്‍ ഒരു കേസുണ്ടായിരുന്നു. കേസില്‍ പിന്നീട് റസാഖ് മാസ്റ്റര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പരാതിക്കാരനെ കൊണ്ട് റസാഖ് മാസ്റ്റര്‍ തട്ടിപ്പുകാരനാണെന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് കാരാട്ട് റസാഖ് പ്രചരിപ്പിതായാണ് ഹൈക്കോടതി കണ്ടെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018