Keralam

പി ജയരാജനെതിരെ കൊലക്കുറ്റം; ടി വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റം; ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു   

മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയും ടിവി രാജേഷ് എംഎല്‍എയ്‌ക്കെതിരെയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പി ജയരാജനെതിരെ കൊലക്കുറ്റവും ടിവി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയത്. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമാണ്. നേരത്തെ എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ കുറ്റപത്രം ഇപ്പോള്‍ തലശ്ശേരി കോടതിയിലേക്ക് മാറ്റുകയാണ് ചെയ്തത്.

2012 ഫെബ്രുവരി 20നായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ രണ്ടര മണിക്കൂര്‍ തടഞ്ഞുവെച്ച ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഷുക്കൂറിന്റെ അമ്മയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.

കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയത് ആശുപത്രി മുറിയില്‍വച്ചാണെന്നും പി ജയരാജനും ടിവി രാജേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. അരിയില്‍ ലോക്കല്‍ സെക്രട്ടറി തിരിച്ചറിഞ്ഞതിന് ശേഷമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

2012 ഫെബ്രുവരി 20ന് പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ വധിച്ചെന്നാണ് കേസ്. സംഭവത്തിന് മണിക്കൂറുകള്‍ക്ക് ശേഷം കണ്ണപുരത്തെ വള്ളുവന്‍ കടവില്‍വച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ കൊലപാതക ശ്രമം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തിന് ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സിപിഐഎമ്മിനെ രാഷ്ട്രീയമായി കടുത്ത പ്രതിരോധത്തിലാക്കിയതായിരുന്നു ഷുക്കൂര്‍ വധക്കേസ്. അന്വേഷണം പി ജയരാജനിലേക്കും ടി വി രാജേഷിലേക്കും നീണ്ടതോടെ രാഷ്ട്രീയമായി സിപിഐഎം പ്രതിരോധത്തിലായി. പി ജയരാജനെ ചോദ്യം ചെയ്യുന്നതിന് വിളിച്ചപ്പോള്‍ തന്നെ സിപിഐഎം പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് സിബിഐ മൂന്നുമാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. മാധ്യമ പ്രവര്‍ത്തകരില്‍നിന്നടക്കം സിബിഐ മൊഴിയെടുത്തിരുന്നു. ഫെബ്രുവരി 14ന് കേസ് തലശ്ശേരി കോടതി വീണ്ടും പരിഗണിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018