Keralam

‘ഇഎംഎസിന്റേത് രാക്ഷസീയ ബുദ്ധി’, ലോട്ടറി, ‘മദ്യവ്യവസായത്തിന് അനുമതി നല്‍കി സാംസ്‌ക്കാരിക തകര്‍ച്ചക്ക് കാരണമായി’; കേരളത്തിന്റ ആദ്യ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ പ്രഭാഷണം 

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇംഎംഎസ് നമ്പൂതിരിപ്പാടിനെ അധിക്ഷേപിച്ച് ചടയമംഗലം ജ്ഞാനാനന്ദാശ്രമത്തിലെ സ്വാമി ദയാനന്ദ സരസ്വതി. ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള ആത്മീയ സമ്മേളന ഉദ്ഘാടന പ്രഭാഷണത്തിലാണ് ഇഎംഎസിനെതിരെയുള്ള ആക്ഷേപവര്‍ഷം.

ഇഎംഎസ് ലോട്ടറി തുടങ്ങിയതും മദ്യ വ്യവസായത്തിന് അനുമതി നല്‍കിയതും സാംസ്‌ക്കാരിക തകര്‍ച്ചക്ക് കാരണമായി. ഇംഎംഎസിന്റെ ബുദ്ധി രാക്ഷസീയ ബുദ്ധിയാണ്. ഇഎംഎസ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായത് കേരളത്തെ തകര്‍ത്തു. 
സ്വാമി ദയാനന്ദ സരസ്വതി 

സ്വാമി ദയാനന്ദ സരസ്വതിക്ക് ശേഷം സംസാരിച്ച യഞ്ജാചാര്യന്‍ മണ്ണടി ഹരിയുടെ വാക്കുകള്‍ പ്രകോപനപരവും വര്‍ഗീയത നിറഞ്ഞതുമായിരുന്നു. ശബരിമല സുപ്രീം കോടതി വിധിയെ ചൊല്ലിയായിരുന്നു മണ്ണടി ഹരിയുടെ പ്രസംഗം.

ശബരിമല വിധിക്ക് വേണ്ടി നൗഷാദ് എന്ന വ്യക്തിയാണ്. ഇങ്ങനെ കോടതിയെ സമീപിക്കാന്‍ വേണ്ടിയുണ്ടായ സാമ്പത്തിക സ്രോതസ്സിനെ പറ്റി അന്വേഷിക്കണം. ശബരിമല തകര്‍ത്തത് മറ്റ് ചില സമുദായങ്ങളാണ്. ഹിരണ്യകശിപുവിന്റെ കാലത്തിന് ശേഷം നടന്ന ഏറ്റവും വലിയ ലാത്തിച്ചാര്‍ജാണ് ശബരിമലയില്‍ ഉണ്ടായത് എന്നും മണ്ണടി ഹരി പറഞ്ഞു.

ക്ഷേത്രത്തിനകത്ത് വച്ച് നടന്ന പരിപാടിയില്‍ വര്‍ഗീയവും വസ്തുതാവിരുദ്ധവുമായ പ്രഭാഷണങ്ങള്‍ നടന്നതിനെ ചൊല്ലി വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018