Keralam

‘മോഹന്‍ലാലിനെ പ്രതിരോധമന്ത്രിയാക്കുമെങ്കില്‍ മത്സരിപ്പിക്കാം; വിവരമുള്ള, സത്യസന്ധനായ മന്ത്രിയെ ലഭിക്കുമെന്ന് മേജര്‍ രവി  

Topmovieranking.com

നടന്‍ മോഹന്‍ലാലിനെ പ്രതിരോധമന്ത്രിയാക്കുകയാണെങ്കില്‍ രാഷ്ട്രീയ രംഗത്തിറക്കാമെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലിനെ പ്രതിരോധ ചുമതല ഏല്‍പിച്ചാല്‍ സത്യസന്ധനായ ഒരു മന്ത്രിയെ നമുക്ക് ലഭിക്കുമെന്ന് മേജര്‍ രവി പറഞ്ഞു.

പ്രതിരോധമന്ത്രിയാകാനുള്ള വിവരമെല്ലാം അദ്ദേഹത്തിനുണ്ട്. അങ്ങനെ ഓഫര്‍ വന്നാല്‍ മോഹന്‍ലാലിനെ രാഷ്ട്രീയരംഗത്തിറക്കും. ഇപ്പോള്‍ ബിജെപിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മത്സരിക്കുമെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ ലൈവിലൂടെയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

നിങ്ങള്‍ അദ്ദേഹത്തെ പ്രതിരോധമന്ത്രി ആക്കിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളുമുണ്ട്. അതിനെല്ലാമുള്ള കുറേ വിവരം അദ്ദേഹത്തിനുണ്ട്. അങ്ങനെ വെല്ലതും വരികയാണെങ്കില്‍ ലാലേട്ടനെക്കൊണ്ട് നമ്മള്‍ അത് എടുപ്പിക്കും. നമ്മളത് ചെയ്യിപ്പിക്കും. രാജ്യത്തിന് നല്ലതാണ്. സത്യസന്ധനായ ഒരു മന്ത്രിയെ നമുക്ക് ലഭിക്കും. അങ്ങനെയൊക്കെ വരട്ടെ.   
മേജര്‍ രവി  

സബ് കളക്ടറോട് അപമര്യാദയായി പെരുമാറിയ എംഎല്‍എ രാജേന്ദ്രനെക്കൊണ്ട് സിപിഐഎം മാപ്പ് പറയിപ്പിച്ചതിനേയും സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും മേജര്‍ രവി പ്രശംസിച്ചു. വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ഏലൂര്‍ക്കരയിലെ ജനങ്ങള്‍ക്ക് പ്രളയദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ നല്‍കിത്തുടങ്ങിയെന്ന് നേരിട്ടറിഞ്ഞു. ഇത് മാധ്യമങ്ങളില്‍ കാണുന്നില്ല. ലാല്‍ സലാം, ഭാരത് മാതാ കീ ജയ്, ജയ്ഹിന്ദ്, അസ്സലാമു അലൈയ്ക്കും, ഖുദാഫിസ് എന്നീ വാക്കുകള്‍ പറഞ്ഞാണ് മേജര്‍ രവി വീഡിയോ അവസാനിപ്പിച്ചത്. സഖാക്കള്‍ക്ക് സന്തോഷമായില്ലേ എന്നും വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

മേജര്‍ രവി പറഞ്ഞതില്‍ നിന്നും

“സന്തോഷം എന്താണെന്ന് വെച്ചാല്‍ പാര്‍ട്ടി ആ എംഎല്‍എയെ തള്ളിപ്പറഞ്ഞ് അദ്ദേഹത്തേക്കൊണ്ട് മാപ്പ് പറയിപ്പിച്ചു. അതില്‍ നിന്നും പാര്‍ട്ടിയല്ല തെറ്റെന്ന് നമുക്ക് മനസിലാകുന്നുണ്ട്. തെറ്റ് ചെയ്യുന്ന വ്യക്തികളെ പാര്‍ട്ടി പലപ്പോഴും സംരക്ഷിക്കാന്‍ ശ്രമിക്കാറുണ്ട് നമ്മള്‍ കാണാറുണ്ട്. ഗുണ്ടകളെ പുറത്താക്കുന്നതുപോലുള്ള പാര്‍ട്ടികളെയാണ് നമുക്ക് വേണ്ടത്. എംഎല്‍യേക്കൊണ്ട് മാപ്പ് പറയിപ്പിച്ചു, എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതിന് ഈ സര്‍ക്കാരിനെ സല്യൂട്ട് ചെയ്യുന്നു. പാര്‍ട്ടി ഓഫീസില്‍ കയറിയ ഉദ്യോഗസ്ഥയെ ഇത്രയ്ക്കും ശകാരിക്കേണ്ടതില്ലായിരുന്നു. അവിടൊരു തെറ്റ് ചെയ്തു. ഇവിടൊരു നല്ല കാര്യം ചെയ്തു.

ലാലേട്ടന്റെ പ്രശ്‌നം ഇടയ്ക്കിടക്ക് കേക്കാറുണ്ട്. ലാലേട്ടന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നു. അതുമായി ബന്ധപ്പെട്ട് എന്റെ ഇന്റര്‍വ്യൂ എടുത്ത് കുനിഷ്ട് കാണിക്കുന്ന ഒരുത്തനുണ്ട്. ഇതൊക്കെ ഒരു രസമാണ്. മേജര്‍ രവി എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാല്‍ ഒന്നുകില്‍ ട്രോള്‍ ചെയ്യുക, പൊങ്കാലയിടുക. വെള്ളപ്പൊക്കം കഴിഞ്ഞതിന് ശേഷം എന്നെ ട്രോളുന്നത് കുറഞ്ഞിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ അതൊക്കെ ഒഴുകിപ്പോയി. ഇപ്പോള്‍ ഞാന്‍ നല്ല മനുഷ്യനായിരിക്കുകയാണ്. ജനങ്ങള്‍ക്കത് മനസിലായിട്ടുണ്ട്. പണ്ടും ഞാനിങ്ങനെ തന്നെയായിരുന്നു.

ചില പാര്‍ട്ടികള്‍ പറയുന്നത് ലാലേട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടി നിക്കാന്‍ പോകുകയാണ് എന്നാണ്. ഈ തെറ്റിദ്ധാരണകളിലും പ്രൊപ്പഗാണ്ടകളിലും നിങ്ങളാരും വീഴരുത്. ലാലേട്ടന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമെന്നത് ശുദ്ധ അസംബന്ധമാണ്. പിന്നെ നിങ്ങള്‍ ഒരു പ്രതിരോധമന്ത്രിയൊക്കെ ആക്കുകയാണെങ്കില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റു. തെരഞ്ഞെടുപ്പിന് നിര്‍ത്തി വെറുതേ വേസ്റ്റ് ആക്കി കളയേണ്ട കലാകാരന്‍മാരല്ല ലാലേട്ടനും മമ്മൂക്കായും. അവരെ അവരുടെ പ്രവൃത്തിയിലേക്ക് വിട്ടുകൊടുക്കുക. സമാധാനമായിട്ടിരിക്കുക, ലാലേട്ടനെ ഇനിയും കലാകാരനായിത്തന്നെ കാണാന്‍ കഴിയും.

തെരഞ്ഞെടുപ്പ് അടുത്തുവരുന്നു. 'താന്‍ എന്റെ പാര്‍ട്ടിക്കാരനാണോ' എന്ന് ചോദിക്കുന്ന ലോക്കല്‍ കമ്മിറ്റി മെമ്പറേപ്പോലെ പെരുമാറുന്ന മന്ത്രിമാരെ നമുക്ക് വേണ്ട. പാര്‍ട്ടി നോക്കാതെ നല്ല പ്രവൃത്തി ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യുക. ജാതിയില്ല, മതമില്ല, പാര്‍ട്ടിയില്ല ഒന്നുമില്ല എന്ന് വെള്ളപ്പൊക്കത്തില്‍ നമ്മള്‍ കണ്ടതല്ലേ? ആ ആഴ്ച്ച എന്തൊരു സമാധാനാമായിരുന്നു. എന്തൊരു സ്‌നേഹമായിരുന്നു. എവിടെ നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെന്ന് ചോദിച്ച് ചെല്ലുന്ന ജനസമൂഹത്തെ നമ്മള്‍ കണ്ടു. ഇനിയും അതുപോലാകട്ടെ.

നിങ്ങള്‍ അദ്ദേഹത്തെ പ്രതിരോധമന്ത്രി ആക്കിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളുമുണ്ട്. അതിനെല്ലാമുള്ള കുറേ വിവരം അദ്ദേഹത്തിനുണ്ട്. അങ്ങനെ വെല്ലതും വരികയാണെങ്കില്‍ ലാലേട്ടനെക്കൊണ്ട് നമ്മള്‍ അത് എടുപ്പിക്കും. നമ്മളത് ചെയ്യിപ്പിക്കും. രാജ്യത്തിന് നല്ലതാണ്. സത്യസന്ധനായ ഒരു മന്ത്രിയെ നമുക്ക് ലഭിക്കും. അത് അങ്ങനെയൊക്കെ വരട്ടെ. ഈ വെയിലുംകൊണ്ട് നടന്നിട്ട് അഭിനയിക്കാനുള്ള പഠങ്ങളൊക്കെ പെന്‍ഡിങ് ആകും. അതുകൊണ്ട് നിങ്ങളാരും സമ്മര്‍ദ്ദം ചെലുത്തരുത്.

ഞാന്‍ വെള്ളപ്പൊക്കത്തിന് പോയ ഏലൂര്‍ക്കരയില്‍ ഇന്നലെ പോയിരുന്നു. ആ പള്ളിയില്‍ പത്ത് ഇരുന്നൂറ് കുടുംബങ്ങള്‍ക്കൊപ്പം ഞങ്ങളുടെ ഒരു മീറ്റിങ് ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ വളരെ സന്തോഷകരമായ ഒരു വാര്‍ത്ത അറിയാന്‍ സാധിച്ചു. സര്‍ക്കാരില്‍ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരാന്‍ തുടങ്ങി. ഇത് ഒരു പേപ്പറിലും കാണാന്‍ ഇല്ല. വരുന്നൂ, സര്‍ക്കാര്‍ അത് ചെയ്യുന്നൂ എന്നുള്ളതും നിങ്ങള്‍ അറിയണം. സാറേ 40,000 വന്നു, മറ്റൊരാള്‍ 60,000 തന്നു എന്നെല്ലാം പറഞ്ഞു. പെട്ടെന്നാണ് മൊബൈലില്‍ ഇങ്ങനെയൊരു വിവരം വന്നത്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടി അതിന് സര്‍ക്കാരിന് നന്ദി പറയുന്നു.

നിര്‍ത്തുന്ന സമയത്ത് നിങ്ങള്‍ക്ക് ഞാനൊരു ഷോക്ക് നല്‍കും. ബൈ.. ലാല്‍ സലാം. സന്തോഷമായല്ലോ. സഖാക്കളെ. അതേപോലെ അപ്പുറത്ത് അസ്സലാമു അലൈക്കും. ഖുദാഫിസ്, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് കോണ്‍ഗ്രസ് പാര്‍ട്ടിക്കാരോട് കൂടി പറഞ്ഞാല്‍ എല്ലാം ഓക്കെ. എല്ലാവരും ഒരുമയോടെ ഇരിക്കുക. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം. ജയ് ഹിന്ദ്.”

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018